എഡിറ്റര്‍
എഡിറ്റര്‍
ജനസമ്പര്‍ക്ക പരിപാടിയുമായി മുഖ്യമന്ത്രി പത്തനംതിട്ടയില്‍
എഡിറ്റര്‍
Friday 8th November 2013 9:32am

janasambarkam

പത്തനംതിട്ട: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടി പത്തനംതിട്ടയില്‍ ആരംഭിച്ചു. പത്തനംതിട്ട സെന്റ് സ്റ്റീഫന്‍സ് ഓഡിറ്റോറിയത്തില്‍ രാവിലെ ഒമ്പത് മണിക്ക് തന്നെ മുഖ്യമന്ത്രി എത്തി.

4,073 അപേക്ഷകളാണ് ജനസമ്പര്‍ക്കപരിപാടിയിലേക്ക് ലഭിച്ചിരിക്കുന്നത്. ആകെ രജിസ്റ്റര്‍ ചെയ്ത 4,073 അപേക്ഷകളില്‍ 453 അപേക്ഷകരെയാണ് മുഖ്യമന്ത്രി നേരിട്ട് കാണുക.

മുഖ്യമന്ത്രിയെ ഉപരോധിക്കുമെന്ന് എല്‍.ഡി.എഫ് വ്യക്തമാക്കിയിട്ടുണ്ട്. വന്‍ സുരക്ഷയാണ് പ്രദേശത്ത് ഒരുക്കിയിരിക്കുന്നത്.

3 എസ് പി മാരുടെ നേതൃത്വത്തില്‍ 2,000 പോലീസുകാര്‍ക്കാണ് പരിപാടിയുടെ സുരക്ഷാചുമതല. 15 സിസിടിവി ക്യാമറകളും മെറ്റല്‍ ഡിറ്റക്ടറും പ്രദേശത്ത് സജ്ജീകരിച്ചിട്ടുണ്ട്. ഷാഡോ പോലീസിനെയും പ്രദേശത്ത് വിന്യസിപ്പിച്ചിട്ടുണ്ട്.

രാവിലെ ആറരയോടു കൂടി തന്നെ ആളുകള്‍ സ്‌റ്റേഡിയത്തിനു മുന്നില്‍ എത്തിയിട്ടുണ്ട്. ഇവരില്‍ ഒരു വിഭാഗത്തെ ഏഴരയോടു കൂടി സ്‌റ്റേഡിയത്തിനുള്ളിലേക്ക് കടത്തിവിട്ടു.

പത്തനംതിട്ടയില്‍ എല്‍.ഡി.എഫിന്റെ വന്‍ പ്രതിഷേധമുണ്ടാകുമെന്ന് സൂചന ലഭിച്ചിട്ടുണ്ട്.

Advertisement