ന്യൂദല്‍ഹി: തനിക്കെതിരേ ഉയരുന്ന ആരോപണങ്ങളുടെ പേരില്‍ രാജിവയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കര്‍ണാടക ടൂറിസം മന്ത്രി ജനാര്‍ദ്ദന റെഡ്ഡി വ്യക്തമാക്കി. ബി ജെ പി കേന്ദ്രനേതൃത്വവുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് റെഡ്ഡി ഇക്കാര്യം അറിയിച്ചത്. സഹോദരനും ആരോപണം നേരിടുന്ന റവന്യൂമന്ത്രിയുമായ കരുണാകര റെഡ്ഡിയും ചര്‍ച്ചക്കെത്തിയിരുന്നു.

കോണ്‍ഗ്രസ്സ് നടത്തുന്ന പദയാത്രക്ക് മറുപടിയായി ബെല്ലാരിയില്‍ നിന്നും മൈസൂരിലേക്ക് പദയാത്ര നടത്താനും ജനാര്‍ദ്ദന റെഡ്ഡി തീരുമാനിച്ചിട്ടുണ്ട്്.അതിനിടെ നിയമവിരുദ്ധ ഖനനത്തിന് നേതൃത്വം നല്‍കുന്ന റെഡ്ഡി സഹോദരന്‍മാരെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നടത്തുന്ന പ്രക്ഷോഭം ശക്തമായി.