എഡിറ്റര്‍
എഡിറ്റര്‍
ജനനിയും നിവിന്‍ പോളിയും ഒരുമിക്കുന്നു
എഡിറ്റര്‍
Thursday 14th November 2013 1:29pm

nivin1

ശ്രീനാഥ് രാജേന്ദ്രന്റെ കൂതറയിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച ജനനിയും മലയാളത്തിന്റെ ന്യൂജനറേഷന്‍ താരം നിവിന്‍ പോളിയും സ്‌ക്രീനില്‍ ഒരുമിക്കുന്നു.

പ്രമോദ് ഗോപാലിന്റെ എഡിസണ്‍ ഫോട്ടോസ് എന്ന പുതിയ ചിത്രത്തിലാണ് ഇരുവരും ഒരുമിക്കുന്നത്.

ഫാഷന്‍ ഫോട്ടോഗ്രാഫര്‍, നാഷണല്‍ ജ്യോഗ്രഫിക് ഫോട്ടോഗ്രാഫര്‍, ഫോട്ടോജേര്‍ണലിസ്റ്റ് എന്നിങ്ങനെ മൂന്ന് ഫോട്ടോഗ്രാഫര്‍മാരെ അണിനിരത്തിയുള്ള റൊമാന്റിക് സിനിമയാണിത്.

നിവിന്‍ പോളിയുടെ കഥാപാത്രം അവതരിപ്പിക്കുന്ന എഡിസണ്‍ എടുക്കുന്ന ഫോട്ടോകളിലൂടെയാണ് ചിത്രത്തിന്റെ കഥ നീങ്ങുന്നതെന്ന് സംവിധായകന്‍ പ്രേമോദ് പറഞ്ഞു.

സിനിമയുടെ രണ്ടാം ഭാഗത്തിലാണ് ജനനിയുടെ കഥാപാത്രം പ്രത്യക്ഷപ്പെടുന്നത്.

ഇത് വരെ ചെയ്തിട്ടില്ലാത്ത ശക്തമായ ഒരു ബ്രാഹ്മിണ്‍ പെണ്‍കുട്ടിയുടെ കഥാപാത്രത്തെയാണ് താന്‍ ഈ സിനിമയില്‍ അവതരിപ്പിക്കുന്നതെന്ന് ജനനി പറഞ്ഞു.

Advertisement