Categories

വര്‍ഗ്ഗീയ ഫാഷിസത്തിനെതിരെ റിയാദില്‍ ജനാധിപത്യ മതേതര കൂട്ടായ്മ

റിയാദ്: ഇന്ത്യയില്‍ വളര്‍ന്നു കൊണ്‍ണ്ടിരിക്കുന്ന സങ്കുചിത രാഷ്ട്രീയ ചിന്തകള്‍ക്കും മതവിദ്വേഷത്തിനും സംഘപരിവാര്‍ വര്‍ഗ്ഗീയ ഫാഷിസത്തിനുമെതിരെ മുഴുവന്‍ മതേതര ജനാധിപത്യ വിശ്വാസികളും കൈകോര്‍ക്കുന്നു. ഇതിന്റെ ഭാഗമായി റിയാദിലെ ഇരുപതോളം സംഘടനകളെ പങ്കെടുപ്പിച്ചു കൊണ്ട് നടന്ന ജനാധിപത്യ മതേതര കൂട്ടായ്മയില്‍ നവാസ് വെള്ളിമാടുകുന്ന് അദ്ധ്യക്ഷത വഹിച്ചു.

ഹാഫ്മൂണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ കൂട്ടായ്മയുടെ സുഖമമായ പ്രവര്‍ത്തനങ്ങള്‍ക്കായി വിപുലമായ ഭരണസമിതി നിലവില്‍ വന്നു.
ആര്‍. മുരളീധരന്‍ (പ്രസിഡന്റ്), നിബു പി.വി. തിരുവല്ല (ജനറല്‍ സെക്രട്ടറി), മന്‍സൂര്‍ അലി (ട്രഷറര്‍), അഹ്മദ് മേലാറ്റൂര്‍, റഹ്മത്തെ ഇലാഹി (വൈസ് പ്രസിഡണ്‍ണ്ടുമാര്‍), ഫൈസല്‍ പൂനൂര്‍, ബഷീര്‍ താമരശേരി (ജോയന്റ് സെക്രട്ടറിമാര്‍), അജ്മല്‍ ഹുസൈന്‍(ഇന്റേണല്‍ ഓഡിറ്റര്‍), സുഫിയാന്‍ അബ്ദുസ്സലാം (അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍), ലത്തീഫ് ഓമശേരി, ഡോ. അബ്ദുസ്സലാം, ബഷീര്‍ ഈങ്ങാപുഴ ഷാഫി ദാരിമി, മൂസ്സക്കുട്ടി നെല്ലിക്കാ പറമ്പ്, (ഉപദേശക സമിതി അംഗങ്ങള്‍), മുഹമ്മദ്കുഞ്ഞി ഉദിനൂര്‍ (മുഖ്യ രക്ഷാധികാരി), നൗഷാദ്അലി, അബ്ദുറഹ്മാന്‍ ഫറോക്ക്, ജലീല്‍ മാട്ടൂല്‍, ഖലീല്‍ പാലോട്, മുജീബ് തൊടികപ്പുലകം (രക്ഷാധികാരികള്‍), സൈനുല്‍ ആബിദ്, ഫിറോസ് പുതുക്കോട്, ഹിദായത്ത് നിലമ്പൂര്‍, രാജന്‍ നിലമ്പൂര്‍, ലത്തീഫ് കരുനാഗപ്പള്ളി, മനോജ്‌രാജ് ആലപ്പുഴ (കോ ഓര്‍ഡിനേറ്റര്‍), മുനീബ് പാഴൂര്‍ (ജീവകാരുണ്യം), ലത്തീഫ് തെച്ചി (ലീഗല്‍ അഡൈ്വസര്‍), ഹാരിസ് വാവാട് (സാംസ്‌കാരികം), ഉബൈദ് എടവണ്ണ, അഷ്‌റഫ് മേലാറ്റൂര്‍ (മീഡിയ) എന്നിങ്ങനെ മുപ്പതംഗ ഭരണസമിതി നിലവില്‍ വന്നു.

രാജ്യമൊട്ടാകെ മുസ്‌ലിം-ദളിത് മതന്യൂനപക്ഷങ്ങളില്‍ പെട്ടവരെ തെരഞ്ഞു പിടിച്ചു തല്ലിക്കൊല്ലുന്ന ലിഞ്ചിംഗ് ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് നിലവിലുള്ള നിയമങ്ങള്‍ അപര്യാപ്തമായതിനാല്‍ പുതിയ ആന്റിലിഞ്ചിംഗ് നിയമം പാര്‍ലമെന്റ് പാസ്സാക്കണമെന്ന ആവശ്യവുമായി മതേതരസമൂഹം ഒപ്പുശേഖരണം നടത്തുവാനും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കും രാഷ്ട്രപതിക്കും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ക്കും ഭീമ ഹര്‍ജി സമര്‍പ്പിക്കുവാനും തീരുമാനിച്ചു.

ഈ വിഷയത്തില്‍ ആര്‍. മുരളീധരന്‍ പ്രമേയം അവതരിപ്പിച്ചു. പ്രമുഖ എഴുത്തുകാരനും മനുഷ്യസ്‌നേഹിയുമായ കെ.പി.രാമനുണ്ണിക്കെതിരെ വര്‍ഗ്ഗീയ വാദികള്‍ നടത്തിക്കൊണ്ടണ്‍ിരിക്കുന്ന വധഭീഷണിക്കെതിരെ എഴുത്തുകാരനോടൊപ്പം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടണ്‍് സലീം മാഹി പ്രമേയം അവതരിപ്പിച്ചു.

അപരന്റെ വാക്കുകള്‍ കേള്‍ക്കുവാന്‍ തയ്യാറില്ലാത്ത അസഹിഷ്ണുതയുടെ പ്രതിരൂപമായി നമ്മുടെ സമൂഹം മാറിയതായും പരിഷ്‌കൃത സമൂഹത്തിന്റെ മുഴുവന്‍ ശത്രുവായ വര്‍ഗ്ഗീയതക്കെതിരെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച കെ.പി. രാമനുണ്ണിയോടൊപ്പം മുഴുവന്‍ പ്രവാസലോകവും അണിനിരക്കുമെന്ന് സലീം മാഹി അറിയിച്ചു.
ജനാധിപത്യ മതേതര കൂട്ടായ്മയുടെ ഔദ്യോഗിക ലോഗോ തയ്യാറാക്കുന്നതിനായി പ്രവാസികളില്‍ നിന്നും ലോഗോ ക്ഷണിക്കുന്നതായി കൂട്ടായ്മ പ്രവര്‍ത്തകര്‍ അറിയിച്ചു. തെരഞ്ഞെടുത്ത ലോഗോക്ക് പ്രത്യേകസമ്മാനം നല്‍കും. ലോഗോ കൂട്ടായ്മയുടെ ഔദ്യോഗിക വാട്‌സ് ആപ് നമ്പരില്‍ (0509460972) ജൂലൈ 30ന് മുമ്പായി അയക്കണം.

റിയാദിലെ മുഴുവന്‍ സാമൂഹ്യ സാംസ്‌കാരിക വേദികളെയും ഈ ജനാധിപത്യ മതേതര കൂട്ടായ്മയില്‍ പങ്കാളികളാക്കുന്നതിനായി പ്രവര്‍ത്തിക്കുമെന്നും മതേതര ചിന്തകള്‍ പങ്കുവെക്കുന്ന പ്രത്യേക വാട്‌സ് ആപ് ഗ്രൂപ്പ് രൂപീകരിച്ചതായും പ്രവര്‍ത്തകര്‍ അറിയിച്ചു.
പ്രമുഖരെ പങ്കെടുപ്പിച്ച് കൊണ്ട് ഇന്ത്യയില്‍ വളര്‍ന്നു വരുന്ന ഫാഷിസ്റ്റ് ചിന്താഗതികള്‍ക്കെതിരെ അടുത്ത മാസം പൊതുപരിപാടി സംഘടിപ്പിക്കുമെന്നും സംഘാടകര്‍ അറിയിച്ചു. ഈ കൂട്ടായ്മയില്‍ പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ 0509 460 972 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

എല്ലാ ഭാരതീയനും ഒന്നാണെന്നും എല്ലാ മതവിശ്വാസികള്‍ക്കും ഇന്ത്യന്‍ ഭരണഘടന അനുവദിച്ച അവകാശങ്ങള്‍ക്കനുസരിച്ച് സ്വന്തം മതവിശ്വാസവുമായി പ്രവര്‍ത്തിക്കുവാന്‍ തുല്യ അവകാശമുണ്ടെന്നും പ്രഖ്യാപിച്ചു കൊണ്ട് റിയാദിലെ സാമൂഹ്യ സംഘടനകളുടെ വേദികളില്‍ പ്രചരണ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകുവാനും അതിനായി പ്രത്യേക കൗണ്ടര്‍ തുറക്കുവാനും തീരുമാനിച്ചു.
ഗള്‍ഫിലുടനീളം ഈ സന്ദേശം എത്തിക്കുന്നതിനായി പ്രത്യേക ഗ്ലോബല്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയും രൂപവത്കരിച്ചു. ഹാരിസ് വാവാട് സ്വാഗതവും ജയകുമാര്‍ നന്ദിയും പറഞ്ഞു.