ദുബൈ: തിരൂര്‍ കാരത്തൂര്‍ കൈനിക്കര സ്വദേശി അബ്ദുള്‍ ജംഷീറിന്റെ ചികിത്സക്ക് വേണ്ടിയുള്ള ഫണ്ട് സ്വരൂപണത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഫാത്തിമ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടരുമായ ഡോ.കെ.പി.ഹുസൈന്‍ ആരംഭിച്ചു. തന്റെ സംഭാവനയായ 50,000 രൂപയുടെ ചെക്ക് ഡോ.ഹുസൈന്‍ ജംഷീറിന് കൈമാറി. സമാന ചിന്താഗതികളുള്ള ദുബായിയിലെ പ്രവാസികളുടെ സഹായവും തേടി ചികിത്സയ്ക്ക് വേണ്ടിയുള്ള മുഴുവന്‍ ചിലവും എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 22 വര്‍ഷമായി തീരാത്ത വേദനയില്‍ ജീവിക്കുന്ന ജംഷീര്‍ ചികിത്സ കഴിയുമ്പോഴേക്കും പരസഹായമില്ലാതെ നടക്കാന്‍ കഴിയുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ്.