ഗുജറാത്ത്: ഇന്ത്യന്‍ വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് എട്ട് പേര്‍ മരിച്ചു. ഗുജറാത്തിന് സമീപമുള്ള ജാംനഗറില്‍ നിന്നും 15 കി.മി അകലേയുള്ള സാമ്രാട്ട് ഗ്രാമത്തിലാണ് സംഭവം. മരിച്ചവര്‍ മുഴുവന്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരാണ്.

Ads By Google

പരിശീലനത്തിനിടെയാണ് അപകടമെന്നാണ് അറിയുന്നത്. മിഗ് -17 വിമാനമാണ് അപകടത്തില്‍ പെട്ടത്.

Subscribe Us:

നാല് പേരായിരുന്നു രണ്ട് ഹെലികോപ്റ്ററിലുമായി ഉണ്ടായിരുന്നത്.
ഒരു ഹെലികോപ്റ്റര്‍ പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. ഹെലികോപ്റ്ററുകള്‍ പറന്നുയര്‍ന്നയുടനെ കൂട്ടിയിടിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര വ്യോമായന മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്. വ്യോമസേന ഉദ്യോഗസ്ഥരും പോലീസും അഗ്‌നിശമന സേനയും സംഭവസ്ഥലത്ത് എത്തി. എട്ട് സൈനികരുടെ മരണം സ്ഥിരീകരിച്ചതായി ജാംനഗര്‍ എസ്.പി ഹരികൃഷ്ണ പാട്ടീല്‍ പറഞ്ഞു.