എഡിറ്റര്‍
എഡിറ്റര്‍
ഹെലികോപ്റ്റര്‍ കൂട്ടിയിടിച്ചുണ്ടായ അപകടം; മരിച്ചവരില്‍ രണ്ട് മലയാളികളും
എഡിറ്റര്‍
Friday 31st August 2012 12:00am

ഗുജറാത്ത് : ഗുജറാത്തിലെ ജാംനഗറില്‍ വ്യോമസേനയുടെ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ രണ്ട് മലയാളികളും. ഇന്നലെയാണ് അപകടമുണ്ടായത്. പരിശീലന പറക്കലിനിടയിലാണ് ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചത്. അപകടത്തില്‍ അഞ്ച് ഓഫീസര്‍മാരും ഒമ്പത് സൈനികരും കൊല്ലപ്പെട്ടിരുന്നു.

Ads By Google

സുളൂര്‍ വ്യോമസേനാ സ്‌റ്റേഷനില്‍ സ്‌ക്വാഡ്രണ്‍ ലീഡറായ നേമം സ്വദേശി മനോജ് വി. നായരാണ് കൊല്ലപ്പെട്ട മലയാളി. പത്ത് വര്‍ഷം മുമ്പാണ് മനോജ് വ്യോമസേനയില്‍ ജോലിയില്‍ പ്രവേശിച്ചത്. മുന്‍ വ്യോമസേനാ ഉദ്യോഗസ്ഥന്‍ കെ. വിശ്വംഭരന്‍ നായരുടേയും വി.സുജാതയുടേയും മകനാണ്. വ്യോമസേനാ ഉദ്യോഗസ്ഥയായ രാജലക്ഷ്മിയാണ് ഭാര്യ. നാല് വയസ്സുള്ള ശരണ്യ ഏക മകളാണ്. കുടുംബാംഗങ്ങള്‍ ചെന്നൈയിലേക്ക് തിരിച്ചിട്ടുണ്ട്. തൃശ്ശൂര്‍ അന്നാട സ്വദേശി ശ്രീജിത്താണ് മരിച്ച മറ്റൊരു മലയാളി.

ജാംനഗറില്‍ നിന്നും 15 കി.മി അകലേയുള്ള ഗ്രാമത്തിലെ ഫയറിങ് റേഞ്ചിന് സമീപത്താണ് അപകടം നടന്നത്. അപകടം നടക്കുന്നതിന് തൊട്ടുമുമ്പ് പൈലറ്റുമാര്‍ തമ്മില്‍ വാക്തര്‍ക്കം നടന്നിരുന്നെന്നും ഇതാണ് അപകടത്തിന് കാരണമെന്നുമാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തര്‍ക്കത്തിനിടയില്‍ ശ്രദ്ധ തിരിഞ്ഞ് അപകടമുണ്ടാകുകയായിരുന്നു, എം.എം 17 ഹെലികോപ്റ്ററുകളാണ് അപകടത്തില്‍ പെട്ടത്.

കോപ്റ്ററുകളുടെ മുന്നിലുള്ള പ്രൊപ്പല്ലുകള്‍ ഉരസി നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഒരു കോപ്റ്ററില്‍ അഞ്ചും മറ്റേതില്‍ നാലും ആളുകളാണ് ഉണ്ടായിരുന്നത്.

സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ വ്യോമസേന ഉത്തരവിട്ടിട്ടുണ്ട്. ഈ വ്യോമസേനാ കോപ്റ്ററുകള്‍ അപകടത്തില്‍പെടുന്നത് നാലാമത്തെ തവണയാണ്.

Advertisement