ശ്രീനഗര്‍: ജമ്മുവില്‍ സോപാറില്‍ സുരക്ഷാസേനക്കുനേരെയുണ്ടായ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റു. കഴിഞ്ഞദിവസം അല്‍ ഖയിദ പ്രവര്‍ത്തകരാണ് റോന്തുചുറ്റുകയായിരുന്ന പോലീസുകാര്‍ക്ക് നേരെ ഗ്രനേഡ് എറിഞ്ഞത്. ഇതില്‍ മുന്ന് പോലീസുകാര്‍ക്ക് പരുക്കേറ്റിരുന്നു.

കഴിഞ്ഞദിവസം 1.30 നാണ് സുരക്ഷാസേനക്കുനേരെ വീണ്ടും ആക്രമണം നടന്നത്. മറഞ്ഞുനിന്ന അക്രമികള്‍ സേനക്കുനേരെ നിറയൊഴിക്കുകയായിരുന്നു. പോലീസുമായുള്ള ഏറ്റുമുട്ടലില്‍ ഒരുസ്ത്രീയടക്കം അഞ്ചുപേര്‍ താഴ്വരയില്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ പട്ടാളത്തെ നിയോഗിക്കുകയായിരുന്നു.