ന്യൂദല്‍ഹി: കാശ്മീരിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളി ജവാനും. പാലക്കാട് കോട്ടായി പരുത്തിപ്പള്ളി സ്വദേശി ശ്രീജിത്താണ് കൊല്ലപ്പെട്ടത്. ഷോപ്പിയാനിലെ തീവ്രവാദി ആക്രമണത്തില്‍ ഒരു സ്ത്രീയുള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു.


Dont Miss നടിക്കെതിരായ അക്രമം; സിനിമ അധോലോക സംഘങ്ങളുടെ വിഹാരരംഗമായി മാറി; പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടണമെന്ന് വി.എസ് 


ഷോപ്പിയാനിലെ മാട്രിഗാം ഗ്രാമത്തില്‍ പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം.44 രാഷ്ട്രീയ റൈഫിള്‍സ് സംഘം രാത്രി പട്രോളിംഗ് നടത്തുന്നതിനിടെ തീവ്രവാദികള്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു.

ഏഴ് സൈനിക വാഹനങ്ങളുടെ വ്യൂഹത്തിലെ, ആദ്യ രണ്ടു വാഹനങ്ങള്‍ കടന്നുപോയതിന് ശേഷമായിരുന്നു ആക്രമണം. മൂന്നും നാലും വാഹനങ്ങളെയാണ് ഭീകരര്‍ ലക്ഷ്യമിട്ടതെന്നും, ഇരു വശങ്ങളില്‍ നിന്നുമുള്ള ആക്രമണമായിരുന്നെന്നും സൈനികവൃത്തങ്ങള്‍ സൂചിപ്പിച്ചു.

സൈനികര്‍ ശക്തമായി തിരിച്ചടിച്ചെങ്കിലും ഭീകരര്‍ രക്ഷപ്പെടുകയായിരുന്നു. ഭീകരരെ കണ്ടെത്താനായി സൈന്യം തിരച്ചില്‍ തുടരുകയാണ്. കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കിടെ കശ്മീരിലുണ്ടാകുന്ന ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു ഇത്.

അതിനിടെ വെടിവെയ്പ്പിനിടെയാണ് ഒരു സ്ത്രീ കൊല്ലപ്പെട്ടത്. ജന ബീഗം എന്ന സ്ത്രീ വീട്ടിനകത്ത് നില്ക്കവെ വെടിയേല്‍ക്കുകയായിരുന്നെന്ന് സ്ത്രീയുടെ മകന്‍ വ്യക്തമാക്കിയിരുന്നു.