ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈന്യവുമായി നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് ലഷ്‌കര്‍ ഇ തായ്ബ തീവ്രവാദികളും ഒരു സ്ത്രീയും കൊല്ലപ്പെട്ടു. തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു ഏറ്റമുട്ടല്‍. മരിച്ച രണ്ടു തീവ്രവാദികള്‍ പാകിസ്താന്‍ പൗരന്മാരാണെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു.

രണ്ടു സൈനികര്‍ക്കും ഏറ്റുമുട്ടലില്‍ പരിക്കേറ്റിട്ടുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമല്ല. സൈന്യം തിരച്ചില്‍ നടത്തുന്നതിനിടെ ഒരുവീട്ടില്‍ ഒളിച്ചിരുന്ന തീവ്രവാദികള്‍ വെടിവെപ്പ് നടത്തുകയായിരുന്നു. വീട്ടുടമയുടെ ഭാര്യ തേജയാണ് മരിച്ച സ്ത്രീ. രഹസ്യ വിവരത്തെ തുടര്‍ന്നാണ് സൈന്യം തിരച്ചില്‍ നടത്തിയത്.