ദുബായ്: ജാമിഅ സഅദിയ്യ അറബിയ്യ ഇന്ത്യന്‍ സെന്റര്‍ ദുബായ് അലുമിനി പുറത്തിറക്കുന്ന അഹ്ലന്‍ റമസാന്‍ സ്‌പെഷ്യല്‍ പതിപ്പ് മാഗസിന്‍ ബ്രൗഷര്‍ സഅദിയ്യ ഓഡിറ്റോറിയത്തില്‍ വെച്ച് പ്രകാശനം ചെയ്തു. സഅദിയ്യ ദുബായ് ഇന്ത്യന്‍ സെന്റര്‍ ഇന്‍ചാര്‍ജ് അഹമ്മദ് മുസ്ലിയാര്‍ മേല്‍പറമ്പ സഅദിയ്യ ദുബായ് സെന്റര്‍ പ്രസിഡന്റ്് ടി സി മുഹമ്മദ് കുഞ്ഞിഹാജിക്ക് നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്.

മാഗസിന്‍ പ്രവര്‍ത്തകരായ കരീംഹാജി, അമീര്‍ഹസ്സന്‍, മുനീര്‍ ബാഖവി തുരുത്തി. അബുബക്കര്‍ സഅദി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. മാഗസിനിലേക്ക് സൃഷ്ടികള്‍ അയക്കുവാന്‍ താത്പര്യമുള്ളവര്‍ക്ക് 055 9606498 നമ്പറില്‍ ബന്ധപ്പെടാം.