james-murdok

ലണ്ടന്‍: ഫോണ്‍ ചോര്‍ത്തല്‍ വിവാദവുമായി ബന്ധപ്പെട്ട് മാധ്യമകുത്തക മുതലാളി റൂപര്‍ട്ട് മര്‍ഡോക്കിന്റെ മകന്‍ അറസ്റ്റിലായേക്കും. ജെയിംസ് മര്‍ഡോക്കിനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ലണ്ടന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

റൂപര്‍ട്ട് മര്‍ഡോക്കിന്റെ നേതൃത്വത്തിലുള്ള ഞായറാഴ്ച പത്രമായ ന്യൂസ് ഓഫ് ദി വേള്‍ഡ് പത്രത്തിലെ മാധ്യമപ്രവര്‍ത്തകര്‍ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ഫോണ്‍ ചോര്‍ത്തിയതാണ് വിവാദമായത്.

പത്രം അടച്ചുപൂട്ടുന്നതായി ന്യൂസ് കോര്‍പ്പിന്റെ ഡപ്യൂട്ടി ചീഫ് ഓപ്പറേറ്റിംങ് ഓഫീസര്‍ കൂടിയായ ജെയിസം മര്‍ഡോക്ക് പ്രഖ്യാപിച്ചിരുന്നു. പത്രത്തിന്റെ മുന്‍ എഡിറ്ററും ബ്രിട്ടണ്‍ പ്രസിഡന്‍് ജയിംസ് കാമറൂണുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന വ്യക്തിയുമായ ആന്‍ഡി കൗള്‍സന്‍ നേരത്തെ അറസ്റ്റിലായിരുന്നു.