ന്യൂയോര്‍ക്ക്: ജന.ജെയിംസ് മാറ്റിസിനെ അഫാഗാനിസ്ഥാനിലെയും ഇറാഖിലെയും അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് മേധാവിയായി നിയമിച്ചു. ജനറല്‍ ഡേവിഡ് പട്രേയോസ് അഫാഗാനിസ്ഥാനിലെ നാറ്റോ കമാന്‍ഡര്‍ ആയി ചുമതലയേറ്റതിനെ തുടര്‍ന്നാണ് ജന.ജെയിംസിന്റെ നിയമനം.

വിവാദ അഭിമുഖം പുറത്തുവന്നതിനെ തുടര്‍ന്ന് അഫ്ഗാന്‍ നാറ്റോ സൈനിക മേധാവിയായിരുന്ന ജന.മക് ക്രിസ്റ്റലിനെ പ്രസിഡന്റ് ഒബാമ പുറത്താക്കിയിരുന്നു. തുടര്‍ന്ന് പട്രോയൂസിനെ നിയമിക്കുകയായിരുന്നു. ഏറ്റവും നിര്‍ണായകമായ സമയത്താണ് ജന. ജെയിംസ് മാറ്റിസ് നിയമിതനാകുന്നത്.