ലണ്ടന്‍: ലോകസിനിമയുടെ ഭാവിയില്‍ മാറ്റങ്ങള്‍ക്ക്‌ വഴിതുറന്ന ‘അവതാര്‍’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ജെയിംസ് കാമറൂണ്‍ തന്റെ ചിത്രത്തെ വലിയ വിജയമാക്കി മാറ്റിയ താരങ്ങള്‍ക്ക് ക്രിസ്തുമസ് സമ്മാനം നല്‍കി. ടെയോട്ട പ്രിയുസ് കാറാണ് കാമറൂണ്‍ സമ്മാനമായി നല്‍കിയത്.

റെക്കോഡ് കലക്ഷന്‍ നേടിയ ‘അവതാറി’ലെ താരങ്ങള്‍ക്ക് നല്‍കാനുള്ള കാറുകള്‍ വാങ്ങിച്ചത് സംവിധായകന്‍ കാമറൂണും നിര്‍മാതാവ് ജോണ്‍ ലാന്‍ഡോയുമൊന്നിച്ചാണ്. പരിസ്ഥിതി സംരക്ഷണത്തെ സ്വന്തം ജീവിതത്തിലും സിനിമകളിലും പ്രാധാന്യം നല്‍കുന്ന കാമറൂണ്‍ പരിസ്ഥിതിക്ക് വലിയ ദോഷങ്ങള്‍ ഉണ്ടാക്കാത്തതിനാലാണ് ടൊയോട്ട പ്രിയുസ് കാര്‍ തിരഞ്ഞെടുക്കാന്‍ കാരണം.

1100കോടി രൂപ മുടക്കിയാണ് ഈ മെഗാ ബജറ്റ് ചിത്രം ഒരുക്കിയത്. ബോക്‌സ്ഓഫീസ് റെക്കോഡുകള്‍ ഭേദിക്കാന്‍ തന്നെ സഹായിച്ച താരങ്ങളെ ഇരുവരും വാനോളം പ്രശംസിച്ചു. ഡിവിഡി വില്പനയിലും ‘അവതാര്‍’ ചരിത്രം സൃഷ്ടിച്ചിരുന്നു. പ്രധാന കഥാപാത്രമായ ജേക്കിനെ അവതരിപ്പിച്ചത് ടെര്‍മിനേറ്റര്‍ സാല്‍വഷേന്‍ എന്ന സിനിമയില്‍ സൈബോര്‍ഗായി അഭിനയിച്ച സാം വര്‍ത്തിംഗ്ടണ്‍ ആണ്. സ്റ്റീഫന്‍ ലാംഗ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങള്‍ ചെയ്തത്.