james bond series shooting at mumbaiസ്ലംഡോഗ് മില്യനെയര്‍, ദ ഡാര്‍ക്ക് നെറ്റ്, ലൈഫ് ഓഫ് പി, മിഷന്‍ ഇംപോസിബിള്‍-ഗോസ്റ്റ് പ്രോട്ടോക്കോള്‍ തുടങ്ങിയവ ഹോളിവുഡ് ചിത്രങ്ങള്‍ക്കു പിന്നാലെ മറ്റൊരു ഹോളിവുഡ് ചിത്രം കൂടി ഇന്ത്യയില്‍ ചിത്രീകരിക്കുന്നു.

ജെയിംസ് ബോണ്ട് പരമ്പരയിലെ 23ാമത്തെ ചിത്രത്തിനാണ് മുംബൈ ലോക്കേഷനാവുന്നത്. ഡാനിയല്‍ ക്രെയ്ഗ് ആണ് ഇപ്പോള്‍ ബോണ്ടായി വേഷമിടുന്നത്. ചിത്രത്തിന്റെ സംവിധായകനായ സാം മെന്‍ഡസും ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ ടെറി ബാംബറും കഴിഞ്ഞ മാസം മുംബൈയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. മുംബൈയിലെ ലൊക്കേഷന്‍ സ്‌പോട്ടുകള്‍ കണ്ടെത്തുകയായിരുന്നു ആഗമനനോദ്ദേശം.

മുംബൈ, ഗോവ എന്നിവിടങ്ങളില്‍ ഒരു മാസത്തെ ഷൂട്ടിംങ് തീരുമാനിച്ചാണ് ഇവര്‍ മടങ്ങിയത്. അതേസമയം ആരാധകരുടെ തള്ളിക്കയറ്റം കാരണം ഇന്ത്യയിലെ ഷൂട്ടിംങ് തലവേദനയാവുമോ എന്ന പേടിയും അണിയറ പ്രവര്‍ത്തകര്‍ക്കുണ്ട്.

ജെയിംസ് ബോണ്ട് പരമ്പരയിലെ പതിമൂന്നാം ചിത്രമായ ഒക്ടോപസിലെ ചില രംഗങ്ങളും ഇന്ത്യയില്‍ ഷൂട്ട് ചെയ്തിരുന്നു. റോജര്‍ മൂര്‍ നായകനായ ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ആഗ്രയിലും ഉദയ്പൂരിലുമാണ് ഷൂട്ട് ചെയ്തത്.