t arifali

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ ജമാ അത്തെ ഇസ്‌ലാമി 124 മണ്ഡലങ്ങളില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥികളെ പിന്തുണക്കാന്‍ തീരുമാനിച്ചു. 15 മണ്ഡലങ്ങളില്‍ യു.ഡി.എഫിനായിരിക്കും പിന്തുണ. മലപ്പുറം ജില്ലയിലെ ഏറനാട് ആര്‍ക്കും പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. കാസര്‍കോട്, കൊണ്ടോട്ടി, മഞ്ചേരി, വര്‍ക്കല, ഇരവിപുരം, കഴക്കൂട്ടം, തൃപ്പൂണിത്തുറ, വണ്ടൂര്‍, മലപ്പുറം, കുന്നംകുളം, അരുവിക്കര, വണ്ടൂര്‍, ഇരിങ്ങാലക്കുട, പൂഞ്ഞാര്‍, വൈക്കം, തുടങ്ങിയ മണ്ഡലങ്ങളിലാണ് യു.ഡി.എഫിനെ പിന്തുണക്കുന്നത്.

Subscribe Us:

കിനാലൂര്‍ ഭൂസമരവുമായി ബന്ധപ്പെട്ട് ജമാഅത്തെ ഇസ് ലാമിക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി രംഗത്ത് വന്ന എളമരം കരീമിനാണ് ബേപ്പൂരില്‍ പിന്തുണ. വേങ്ങരയില്‍ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിക്ക് പിന്തുണയില്ലെന്നതും ശ്രദ്ധേയമാണ്.