Administrator
Administrator
ആക്ര­മി­ക്ക­പ്പെ­ട്ട അ­ധ്യാ­പക­ന് ര­ക്തം നല്‍­കിയ­ത് സോ­ളി­ഡാ­രിറ്റി പ്രവര്‍ത്തകര്‍
Administrator
Tuesday 6th July 2010 2:17pm

സരിത.കെ. വേണു

കൊ­ച്ചി: ചോ­ദ്യ­പ്പേ­പ്പര്‍ വി­വാ­ദ­ത്തില്‍ ആ­ക്ര­മ­ണ­വി­ധേ­യനാ­യി ആ­ശു­പ­ത്രി­യില്‍ ക­ഴി­യുന്ന ന്യൂ­മ­ാന്‍­സ് കോള­ജ് അ­ധ്യാ­പകന്‍ ടി ജെ ജോ­സ­ഫി­ന് വേ­ണ്ടി ര­ക്തം നല്‍­കിയ­ത് സോ­ളി­ഡാ­രിറ്റി പ്ര­വര്‍­ത്തകര്‍. ജോ­സ­ഫി­ന്റെ സ­ഹോദ­രി സി­സ്­റ്റര്‍ മേ­രി സ്‌­റ്റെല്ല­യാ­ണ്  വി എ സ­ലി­മി­നെ­ വി­ളിച്ച് ര­ക്തം ലഭ്യമാകുമോ എന്ന് അന്വേഷിച്ചത്. ജമാ അത്ത് ഇസ്ലാമി കൊ­ച്ചി എരി­യ ഓര്‍­ഗ­നൈ­സറാണ് സലിം.തു­ടര്‍ന്ന്‌ പതിനഞ്ചോളം സോളിഡാരിറ്റി പ്രവര്‍ത്തകര്‍ കൊച്ചി സ്പെഷാലിറ്റി ഹോസ്പിറ്റലിലെത്തി രക്തം നല്‍കുകയായിരുന്നു.

ടി ജെ ജോ­സ­ഫി­ന്റെ അ­ടിയ­ന്ത­ര ചി­കില്‍­സ­ക്കു­വേ­ണ്ട 17 യൂ­നി­റ്റ് ര­ക്ത­ത്തില്‍ 12 യൂ­നിറ്റും നല്‍­കി­യ­ത് സോ­ളി­ഡാ­രിറ്റി പ്ര­വര്‍­ത്ത­കാ­രാ­ണ്. പ്ര­വാ­ച­ക നി­ന്ദ­യു­ടെ പേ­രില്‍ സാ­മൂ­ദായി­ക ദ്രു­വീ­ക­ര­ണ­ത്തി­ന് ചി­ല സം­ഘ­ട­ന­കള്‍ ശ്ര­മിച്ചു­കൊ­ണ്ടി­രി­ക്കു­മ്പോഴാ­ണ് സോ­ളി­ഡാ­രി­റ്റി പ്ര­വര്‍­ത്ത­കര്‍ മാ­തൃ­ക­യാ­യത്.

എ­ന്നാല്‍ ര­ക്തം നല്‍കി­യ പ്ര­വര്‍­ത്ത­കര്‍­ക്കെല്ലാം ഭി­ഷ­ണി­യു­ടെ സ്വരത്തില്‍ ഫോണ്‍­കോ­ളു­കള്‍ വ­ന്നു­കൊ­ണ്ടി­രി­ക്കു­ക­യാ­ണ്. എ­ന്നാല്‍ പരി­ശോ­ധി­ച്ച­പ്പോള്‍ കോ­യിന്‍ ബോ­ക്‌­സു­ക­ളില്‍ നി­ന്നാ­ണ് എല്ലാ വി­ളി­കളും വ­ന്ന­തെ­ന്ന് വ്യ­ക്ത­മാ­യ­തായി സോ­ളി­ഡാ­രി­റ്റി സ്‌­റ്റേ­റ്റ് സെ­ക്രട്ട­റി സ­ജീ­ദ് ഖാ­ലി­ദ് keralaflshnews നോടു പ­റഞ്ഞു.

സോഷ്യല്‍ നെ­റ്റ് വര്‍­ക്കി­ങ് സൈറ്റാ­യ ഫെ­യ്‌­സ്­ബു­ക്കില്‍ ചില പോ­സ്­റ്റു­കള്‍­ക്ക് മ­റു­പ­ടി­യാ­യി ര­ക്തം കൊ­ടു­ത്ത­തി­നെ­പ്പ­റ്റി സ­ജീ­ദ് പ­രാ­മര്‍­ശി­ച്ച­തി­നെ തു­ടര്‍­ന്നാ­ണ് പ­ല­രും ഫോണ്‍ വി­ളി­ച്ചു ഭീ­ഷ­ണി തു­ട­ങ്ങി­യ­തെന്നും സ­ജീ­ദ് പ­റഞ്ഞു. പ്ര­വാ­ച­ക­നെയും ദൈ­വ­ത്തെയും നി­ന്ദി­ച്ച­യാള്‍­ക്ക് എ­ന്തി­നു ര­ക്തം കൊ­ടു­ത്തു­വെ­ന്നാ­ണ് മി­ക്ക കോ­ളി­ന്റെയും ഉ­ള്ള­ട­ം.

പ്ര­വാ­ച­കന്‍ പ്ര­ബോധ­നം ചെയ്­ത ഇ­സ്‌ലാ­മാ­ണ് ത­ങ്ങ­ളു­ടെ പ്ര­വര്‍­ത്ത­ന­ങ്ങള്‍­ക്ക് ഊര്‍­ജ്ജം നല്‍­കു­ന്ന­തെ­ന്നും അ­തു­കൊ­ണ്ടാ­ണ് ജോ­സ­ഫി­ന് ര­ക്തം നല്‍­കി­യ­തെന്നും ഇ­നി­യും വേ­ണ­മെ­ങ്കില്‍ ര­ക്തം നല്‍­കു­മെ­ന്നും സ­ജീ­ദ് പ­റഞ്ഞു.

‘ന­മ­സ്­ക്ക­രി­ച്ചു­കൊ­ണ്ടി­രി­ക്കെ ഒ­ട്ട­ക­ത്തി­ന്റെ ചീ­ഞ്ഞ­ളി­ഞ്ഞ കു­ടല്‍­മാ­ല ക­ഴു­ത്തി­ല­ണി­യി­ച്ച ന­രാ­ധ­മ­നോ­ട് ക്ഷമി­ച്ചാണ്് പ്ര­വാ­ച­കന്‍ മാതൃ­ക കാ­ട്ടി­യത്. അ­തി­നേ­ക്കാള്‍ വലി­യ പ്ര­വാ­ച­ക നി­ന്ദ­യൊ­ന്നു­മല്ലലോ ജോസ­ഫ് ചെ­യ്­തത്. വ­ഴി­നട­ന്നു പോ­വു­മ്പോള്‍ ത­ന്റെ ത­ല­യില്‍ നി­ത്യേ­നെ ച­പ്പുച­വ­റു­ക­ളും എ­ച്ചിലും മ­റ്റും വ­ലി­ച്ചെ­റി­യാ­റു­ള്ള പെണ്‍­കു­ട്ടി­യെ രോ­ഗ­ബാ­ധി­ത­യാ­യി ക­ണ്ടെ­ത്തി­യ­പ്പോള്‍ അ­ടു­ത്തു ചെ­ന്ന് ക­ണ്ണു­നീര്‍ വാര്‍­ത്ത് രോ­ഗ­ശാ­ന്തി­ക്കാ­യി പ്രാര്‍­ത്ഥി­ക്കു­ക­യാ­ണ് പ്ര­വാ­ച­കന്‍ ചെ­യ്­തത് അല്ലാ­തെ അ­വ­ളു­ടെ കൈ വെ­ട്ടി­മാ­റ്റു­ക­യല്ല ചെ­യ്­ത­ത്’- സ­ജി­ദ് ചൂ­ണ്ടി­ക്കാ­ട്ടി.

നീ­തിന­ട­പ്പാ­ക്കല്‍ വ്യ­ക്തി­കള്‍ ഏ­റ്റെ­ടു­ക്കു­മ്പോ­ഴാണ് നാ­ട്ടില്‍ അ­രാ­ജ­കത്വം ന­ട­മാ­ടു­ന്ന­തെന്നും സ­ജീ­ദ് ഖാ­ലി­ദ് പ­റ­ഞ്ഞു. കു­റ്റം ചെ­യ്യു­ന്ന­വര്‍ക്ക് ശി­ക്ഷ നല്‍­കാന്‍ ഭ­ര­ണ­കൂട­ത്തെ പ്രേ­രി­പ്പി­ക്കു­ക­യാ­ണ് വേ­ണ്ട­ത്.

കൈ­വെ­ട്ടി­മാ­റ്റലും മ­റ്റ് കായി­ക ആ­ക്ര­മ­ണ­ങ്ങളും സാ­മു­ദായി­ക ഭ്രാ­ന്തി­ന്റെ ല­ക്ഷ­ണ­ങ്ങ­ളാ­ണെന്നും തെ­റ്റു ചെ­യ്­താല്‍ ശി­ക്ഷിക്കു­ക എന്ന­ത് ഭ­ര­ണ­കൂ­ട­ത്തി­ന്റെ ക­ട­മ­യാ­ണെന്നും സോ­ളി­ഡാ­രി­റ്റി­യുടെ എ­റ­ണാ­കു­ളം ജില്ല സെ­ക്രട്ട­റി ഉ­മര്‍ പ­റ­ഞ്ഞു.

ര­ക്തം നല്‍­കി­യ­വ­രോ­ട് ത­നിക്കും തന്‍റെ സ­ഹോ­ദ­രനും വ­ള­രെ­യ­ധി­കം ന­ന്ദി­യു­ണ്ടെ­ന്ന് ആ­ക്ര­മി­ക്ക­പ്പെട്ട ജോ­സ­ഫി­ന്റെ സ­ഹോദ­രി സി­സ്­റ്റര്‍ സ്‌­റ്റെല്ല keralaflashnesw നോ­ടു പ­റഞ്ഞു. പ്ര­തി­സ­ന്ധി­യില്‍ വ­ള­രെ ആ­ശ്വാ­സ­ക­ര­മാ­യി­രു­ന്നു അ­വ­രു­ടെ പ്ര­വര്‍­ത്തനം- സ്റ്റെല്ല വ്യ­ക്ത­മാക്കി.

Advertisement