ജയ്പൂര്‍: അഞ്ചുശതമാനം സംവരണത്തിനായി പ്രക്ഷോഭത്തിലേര്‍പ്പെട്ട ഗുജ്ജറുകള്‍ക്ക് പിന്തുണയുമായി ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് രംഗത്ത്. സംവരണപ്രശ്‌നത്തില്‍ ഗുജ്ജറുകള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുന്നതായി ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് രാജസ്ഥാന്‍ യൂണിറ്റ് സെക്രട്ടറി മുഹമ്മദ് നസിമുദ്ദീന്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഗുജ്ജറുകള്‍ക്ക് മാത്രമല്ല എല്ലാ പിന്നാക്കവിഭാഗക്കാര്‍ക്കും സംവരണം ആവശ്യമാണെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് മീഡിയ സെക്രട്ടറി ഡോ. ഇഖ്ബാല്‍ സിദ്ദീഖി അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ സര്‍വ്വീസുകളില്‍ പിന്നാക്കവിഭാഗക്കാര്‍ക്ക് ആവശ്യമായ സംവരണം നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ഇനിയും അനാസ്ഥ കാണിക്കരുതെന്നും സിദ്ദീഖി കൂട്ടിച്ചേര്‍ത്തു.

Subscribe Us:

സംവരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി ജമാഅത്ത് സംഘം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്ന് നസീമുദ്ദീന്‍ പറഞ്ഞു.