തിരുവനന്തപുരം: ജലനിധി കുടിവെള്ള പദ്ദതി തദ്ദേശസ്ഥാപനങ്ങള്‍ക്കു കീഴിലാക്കണമെന്ന് ലോകബാങ്ക് രേഖ. ഒക്‌ടോബര്‍ മാസത്തില്‍ നടന്ന ചര്‍ച്ചകളുടെ വിശദാംശങ്ങളടങ്ങിയ രേഖയിലാണ് ഇക്കാര്യം പറയുന്നത്. രേഖ സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരത്തിനായി ലോകബാങ്ക് അയച്ചിട്ടുണ്ട്. എന്നാല്‍ ജലനിധി കൈമാറാനുള്ള നിര്‍ദ്ദേശം സ്വീകാര്യമല്ലെന്നാണ് ജലവിഭവവകുപ്പ് മറുപടി നല്‍കിയത്.

ജലനിധിയുടെ നിയന്ത്രണം തദ്ദേശസ്ഥാപനങ്ങള്‍ക്ക് കൈമാറണമെന്ന നിര്‍ദ്ദേശം ചര്‍ച്ചയില്‍ വന്നപ്പോള്‍ത്തന്നെ ജലവിഭവവകുപ്പ് എതിര്‍പ്പറിയിച്ചിരുന്നു. എന്നാല്‍ ഇതുകണക്കിലെടുക്കാതെ ലോകബാങ്ക് രേഖ തയ്യാറാക്കി സംസ്ഥാനത്തിന് അയക്കുകയായിരുന്നു. തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള കുടിവെള്ള പദ്ധതികളുടെ നടത്തിപ്പ് ജലനിധിയെ ഏല്‍പിച്ചിട്ടുണ്ട്. പക്ഷേ ജലനിധി തദ്ദേശസ്വയം ഭരണവകുപ്പിന്റെ നിയന്ത്രണത്തിലായിരിക്കും എന്ന് തുടര്‍ പേജില്‍ വ്യക്തമാക്കുന്നു.

Subscribe Us:

തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള ലോകബാങ്ക് വായ്പക്കൊപ്പം ജലനിധിവായ്പ കൂടി ലയിപ്പിച്ചിട്ടുണ്ട്്. ആകെ 1845 കോടി രൂപയാണ് വായ്പാത്തുക. 1057 കോടി രൂപ തദ്ദേശസ്ഥാപനങ്ങള്‍ക്ക്. 652 കോടി രൂപ ജലനിധിയ്ക്ക് 136 കോടി രൂപ സാങ്കേതിക സഹായത്തിന്. എന്നിങ്ങനെയാണ് അനുവദിച്ചത്.