എഡിറ്റര്‍
എഡിറ്റര്‍
ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും മാറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി
എഡിറ്റര്‍
Wednesday 17th May 2017 4:51pm

തിരുവനന്തപുരം: ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് മാറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . ജേക്കബ് തോമസ് ഒരു മാസത്തെ അവധിയില്‍ പോയതാണ് എന്നായിരുന്നു മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചത്.


Also Read:‘ചേച്ചീ കുറച്ചൂടെ ഗ്ലാസ് ഇടട്ടെ’; ഗ്ലാസ് തിന്നുന്ന വീഡിയോ പോസ്റ്റ് ചെയ്ത ലെനയ്ക്ക് വന്‍വരവേല്‍പ്പുമായി ട്രോള്‍ ലോകം


ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും മാറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രിഒരു മാസം കൂടി നീട്ടാന്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ, ജേക്കബ് തോമസ് അവധിയില്‍ പോയതിനാല്‍ ലോക്‌നാഥ് ബെഹ്‌റയെ സര്‍ക്കാര്‍ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമാണ് ഏപ്രില്‍ ഒന്നിനു ജേക്കബ് തോമസ് ഒരു മാസത്തെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ചത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍, സ്വകാര്യ ആവശ്യത്തിന് അവധിയെടുക്കുന്നു എന്നായിരുന്നു കത്തില്‍ വ്യക്തമാക്കിയിരുന്നത്.


Don’t Miss: മോഷണം; അര്‍ണബ് ഗോസ്വാമിക്കെതിരെ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്ത് ടൈംസ് നൗ


ഡിജിപി സ്ഥാനത്ത് ടി.പി സെന്‍കുമാര്‍ തിരിച്ചെത്തിയതോടെ എത്തിയതോടെ ലോക്‌നാഥ് ബെഹ്‌റയെ വിജിലന്‍സ് ഡയറക്ടറായി താത്ക്കാലികമായി നിയമിക്കുകയായിരുന്നു. അന്ന് ജേക്കബ് തോമസിന്റെ സ്ഥാനം സംബന്ധിച്ച് വ്യക്തത ഉണ്ടായിരുന്നില്ല.

Advertisement