ന്യൂദല്‍ഹി: ക്ഷേത്രങ്ങളിലെയും മറ്റും ആചാരങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കുന്നത് നിരോധിക്കാനാവില്ലെന്ന് കേന്ദ്ര വനം പരിസ്ഥി മന്ത്രി ജയറാം രമേശ്. ദേശീയ ആനസംരക്ഷണ അതോറിറ്റി രൂപീകരിക്കുമെന്നും ജയറാം രമേശ് പറഞ്ഞു.

കേരളത്തില്‍ പരിസ്ഥിതി അനുമതി ലഭിക്കാതെ തടസ്സപ്പെട്ടിട്ടുള്ള പദ്ധതികളെക്കുറിച്ച് സംസ്ഥാന സര്‍ക്കാറുമായി ചര്‍ച്ച നടത്തുമെന്നും ഇതിനായി അടുത്തമാസം കേരളത്തിലെത്തുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

നേരത്തേ നാട്ടാനകളെ ക്ഷേത്രത്തില്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ചില ശ്രദ്ധേയ തീരുമാനങ്ങളെടുത്തിരുന്നു. കലക്റ്ററുടെ അനുമതിയില്ലാതെ ആനകളെ എഴുന്നള്ളിപ്പുകളില്‍ പങ്കെടുപ്പിക്കരുതെന്ന് 2008 മാര്‍ച്ച് 16ന് കേരള ഹൈക്കോടതി ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നു.