Administrator
Administrator
എണ്ണ ഡിപ്പോ തീപിടുത്തം: തീ പൂര്‍ണമായി അണക്കാനായില്ല
Administrator
Saturday 31st October 2009 10:30am

jaipur1-ioc-fire

ജയ്പൂര്‍: സിതാപൂരയിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ എണ്ണ ഡിപ്പോയിലുണ്ടായ തീപിടുത്തം ഇതുവരെ അണക്കാനായില്ല. 10 കിലോ മീറ്റര്‍ ദൂരത്ത് പോലും ഇവിടെ നിന്നും പുക ഉയരുന്നത് ദൃശ്യമാകുന്നുണ്ട്. തീ പൂര്‍ണമായും അണക്കാനുള്ള തീവ്ര ശ്രമം തുടരുകയാണ്.

പൈപ്പ് ലൈനില്‍ ചോര്‍ച്ചയെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയാണ് എണ്ണ ഡിപ്പോയില്‍ തീപിടുത്തമുണ്ടായത്. സംഭവത്തില്‍ 12 പേര്‍ മരിക്കുകയും 200 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

വെള്ളിയാഴ്ച സ്ഥലം സന്ദര്‍ശിച്ച പെട്രോളിയം മന്ത്രി മുരളി ദേവ്‌റ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവരുടെ കുടുംബത്തിന് രണ്ട് ലക്ഷവും നിസാര പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷവും നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടസ്ഥലത്ത് മഞ്ഞ നിറം കലര്‍ന്ന പുക ആകാശത്ത് കട്ടപിടിച്ച് കിടക്കുകയാണ്. ഗ്ലാസുകള്‍ പൊട്ടിത്തെറിച്ചും കെട്ടിടം തകര്‍ന്നുമാണ് കൂടുതല്‍ പേരും മരിച്ചത്.

‘ ഞങ്ങള്‍ കമ്പനിയുടെ മൂന്നാം നിലയില്‍ ജോലി ചെയ്യുകയായിരുന്നു. പെട്ടെന്ന് ഭയങ്കര ശബ്ദം കേള്‍ക്കുകയും തലക്ക് ശക്തമായ പ്രഹരമേല്‍ക്കുകയും ചെയ്തു. ഞങ്ങള്‍ താഴത്തെ നിലയിലേക്ക ഓടി. തലക്ക് നല്ല വേദന അനുഭവപ്പെട്ടിരുന്നു. തലയില്‍ കൈവെച്ചപ്പോള്‍ മുഴുവനായി രക്തമാണെന്ന് മനസിലായി. തലക്കേറ്റ ആഴത്തിലുള്ള മുറിവില്‍ കൂടി രക്തമൊഴുകുകയായിരുന്നു’- അപകടത്തില്‍ പരിക്കേറ്റ മുല്‍കി അന്‍സാരി പറയുന്നു.

അപകടത്തിന്റെ കാരണത്തെക്കുറിച്ച് വ്യക്തമായ സൂചന ഇതുവരം ലഭിച്ചിട്ടില്ല. പൊട്ടിത്തെറിയില്‍ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ വീടുകള്‍ക്ക് നാ

Advertisement