Administrator
Administrator
ഐ ഒ സി ഡിപ്പോയില്‍ തീപ്പിടുത്തം: 12 മരണം
Administrator
Friday 30th October 2009 9:21am

jaipur1-ioc-fire

ജയ്പുര്‍: രാജസ്ഥാന്‍ തലസ്ഥാനമായ ജയ്പുരില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ എണ്ണ ഡിപ്പോയിലുണ്ടായ തീപ്പിടിത്തത്തില്‍ 12 പേര്‍ മരിച്ചു. 150 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ടെര്‍മിനലിലെ 12 ടാങ്കുകള്‍ തീപ്പിടുത്തത്തില്‍ പൊട്ടിത്തെറിച്ചു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്.

ഡിപ്പോയില്‍ നിന്നും ഭാരത് പെട്രോളിയം സ്‌റ്റോറേജിലേക്കുള്ള എണ്ണക്കുഴലിലെ ചോര്‍ച്ചയാണ് ദുരന്തകാരണമെന്ന് ഐ.ഒ.സി. അധികൃതര്‍ പറഞ്ഞു. തീപിടുത്തത്തെ തുടര്‍ന്ന് ഭൂകമ്പ സമാനമായ പൊട്ടിത്തെറിയാണ് ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 2.3 രേഖപ്പെടുത്തി. സംഭവ സ്ഥലത്ത് നിന്ന് മൂന്ന് കിലോമീറ്റര്‍ ദൂരത്തില്‍ വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. ടെര്‍മിനലില്‍ 80 ക്ഷം ലിറ്റര്‍ എണ്ണ ശേഖരിക്കാനുള്ള വ്യാപ്തിയുണ്ട്.

സംഭവ സമയം 40 തൊഴിലാളികളായിരുന്നു ടെര്‍മിനലിനുള്ളിലുണ്ടായിരുന്നത്. എത്ര പേര്‍ രക്ഷപ്പെട്ടിട്ടുണ്ടെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സങ്കാനര്‍ എയര്‍പോര്‍ട്ടിന് സമീപത്താണ് ടാങ്ക് സ്ഥിതി ചെയ്യുന്നത്. പ്രദേശത്തെ വൈദ്യുതി ബന്ധം തകര്‍ന്നു. ഡിപ്പോയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്ഥലങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു.

പെട്രേളിയം മന്ത്രി മരള ദേവ്‌റ ഇന്നു രാവിലെ സംഭവ സ്ഥലത്തെത്തുമെന്നാണ് കരുതുന്നത്.

Advertisement