എഡിറ്റര്‍
എഡിറ്റര്‍
ഇരുന്നൂറോളം വിദ്യാര്‍ത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ അധ്യാപകന്‍ അറസ്റ്റില്‍
എഡിറ്റര്‍
Sunday 12th February 2017 7:47am

jaipur-case

 

ജയ്പൂര്‍: ഇരുന്നൂറോളം വിദ്യാര്‍ത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ അധ്യാപകന്‍ അറസ്റ്റില്‍. ജയ്പൂരിലെ സ്വകാര്യ സ്‌കൂള്‍ അധ്യാപകനായ റമീസാ(27)ണ് പിടിയിലായത്. ഇദ്ദേഹത്തിന്റെ മൊബൈല്‍ ഫോണില്‍ നിന്ന് 76 പീഡന ദൃശ്യങ്ങളും പൊലീസ് കണ്ടെത്തി.


Also read ഗുജറാത്തില്‍ ജോലി വാഗ്ദാനം ചെയ്ത് 35 സ്ത്രീകളെ സെക്‌സ് റാക്കറ്റ് വലയിലാക്കി: ബി.ജെ.പി നേതാക്കളുള്‍പ്പെടെ ഒമ്പത് പേര്‍ക്കെതിരെ പൊലീസ് കേസ് 


രണ്ടു വിദ്യാര്‍ത്ഥികള്‍ അധ്യാപകന്‍ പീഡനത്തിനിരയാക്കിയെന്ന് നല്‍കിയ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ കണ്ടെത്തിയത്. വിദ്യാര്‍ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി ഇതിന്റെ ദൃശ്യം പകര്‍ത്തി സൂക്ഷിക്കുന്നത് ഇയാളുടെ പതിവായിരുന്നെന്നാണ് പൊലീസ് പറയുന്നത്.

പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ കുട്ടികളെ ഇയാള്‍ അതിക്രമത്തിനിരയാക്കിയത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇയാള്‍ കുട്ടികളെ പീഡിപ്പിച്ചിരുന്നതായാണ് വിവരം. പകര്‍ത്തുന്ന ദൃശ്യങ്ങള്‍ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയിരുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്.

അധ്യാപകനെതിരെ പരാതി ഉയര്‍ന്നതിനെത്തുര്‍ന്ന് കഴിഞ്ഞ മാസം തന്നെ ഇയാളെ സ്‌കൂളില്‍ നിന്നു പിരിച്ച് വിട്ടിരുന്നു. കുറച്ച് ദിവങ്ങള്‍ക്ക് മുമ്പ് വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കുന്ന ദൃശ്യം ഇയാള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് അയച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട രക്ഷിതാക്കളിലൊരാളാണ് അധ്യാപകനെതിരെ പൊലീസില്‍ പരാതി നല്‍കാന്‍ മുന്‍കൈയെടുത്തത്.

Advertisement