Administrator
Administrator
ജയ്പൂര്‍ സ്‌ഫോടനം; പ്രതിചേര്‍ത്ത എന്‍ജിനീയറെ ശമ്പളത്തോടെ തിരിച്ചെടുക്കാന്‍ ഉത്തരവ്
Administrator
Thursday 14th April 2011 10:00am
Thursday 14th April 2011 10:00am

rashid hussain to be back to infosysജയ്പൂര്‍: 2008ല്‍ നടന്ന ജയ്പൂര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് പോലീസ് പിടിയിലായ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ക്ക് ഒടുവില്‍ ആശ്വാസകരമായ വിധിയെത്തി. പ്രത്യേക കോടതിയാണ് റഷീദ് ഹൂസൈനെ മൂന്നുവര്‍ഷത്തെ ശമ്പളത്തോടുകൂടി ജോലിയില്‍ തിരിച്ചെടുക്കാന്‍ ഇന്‍ഫോസിസിനോട് നിര്‍ദ്ദേശിച്ചിട്ടുള്ളത്.

മൂന്നുവര്‍ഷം മുമ്പാണ് ഇന്‍ഫോസിസ് റഷീദിനെ ജോലിയില്‍ നിന്നും പുറത്താക്കിയത്. ജയ്പൂര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് റഷീദിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംശയത്തിന്റെ പേരിലായിരുന്നു അറസ്റ്റ്. തുടര്‍ന്ന് ഒമ്പതു ദിവസം റഷീദിനെ പോലീസ് കസ്റ്റഡിയില്‍ പാര്‍പ്പിച്ചു. തുടര്‍ന്ന് അറസ്റ്റ് ചെയ്തദിവസം തന്നെ വിട്ടയച്ചിരുന്നു എന്ന രേഖ വാങ്ങിയാണ് റഷീദിനെ പോലീസ് പുറത്തുവിട്ടത്.

എന്നാല്‍ ജോലിയില്‍ നിന്നും പുറത്താക്കിയതിനെതിരേ റഷീദ് കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് പ്രത്യേക കോടതി മൂന്നുവര്‍ഷത്തെ ശമ്പളത്തോടെ റഷീദിനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇന്‍ഫോസിസ് കോടതിവിധിയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.