പാചക വാതകത്തിന്റെയും ഡീസലിന്റെയും വില വര്‍ധന ഉടന്‍ ഉണ്ടാകില്ലെന്ന് ജയ്പാല്‍ റെഡ്ഡി അറിയിച്ചു. ഇന്ധന വിലവര്‍ധനവിന് അംഗീകാരം നല്‍കേണ്ട മന്ത്രിതല ഉന്നതാധികാര സമിതിയുടെ യോഗം ചേരുന്നത് സംബന്ധിച്ച് തീരുമാനമൊന്നും കൈക്കൊണ്ടിട്ടില്ലെന്നും ജയ്പാല്‍ റെഡ്ഡി പറഞ്ഞു. മണ്ണെണ്ണയുടെ വിലവര്‍ധനയും ഉടന്‍ ഉണ്ടാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഡീസലിന്റെയും പാചകവാതകത്തിന്റെയും വിലവര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാറിന് മേല്‍ എണ്ണ കമ്പനികള്‍ വലിയ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരിക്കുകയാണ് റിപ്പോര്‍ട്ടുണ്ട്. ഇതിനുവേണ്ടി മന്ത്രിസഭയുടെ ഉന്നതാധികാരം യോഗം ചേരുന്നുണ്ടെന്നും ചില ദേശീയ ചാനലുകളില്‍ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ വിശദീകരണം.