ന്യൂദല്‍ഹി: ആന്ധ്ര മുന്‍ മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഡിയുടെ മകനും കടപ്പ എം.പിയുമായ ജഗന്‍മോഹന്‍ റെഡ്ഡിക്കെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേന്ദ്ര മന്ത്രിയുമായ ജയ്പാല്‍ റെഡ്ഡി. ജഗ്‌മോഹന്‍ പാര്‍ട്ടി അച്ചടക്കം ലംഘിച്ചതായാണ് ജയ്പാല്‍ റെഡ്ഡി ആരോപിച്ചത്. സാക്ഷി ടി.വി ജഗന്റെ ഉടമസ്ഥതയിലുള്ളതാണന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും ജഗനെതിരെ എന്ത് നടപടിയെടുക്കണമെന്ന് പാര്‍ട്ടി കേന്ദ്ര നേതൃത്വം ഉടന്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അച്ഛന്‍ വൈ.എസ്. രാജശേഖര റെഡ്ഡിയുടെ ഓര്‍മകളുമായി നടത്തിയ ഒദര്‍പ്പു (സാന്ത്വന) യാത്രയില്‍ നടത്തിയ ചില പരാമര്‍ശങ്ങളുടെ പേരിലും ജഗനെതിരെ നടപടിയുണ്ടാവുമെന്നാണ് സൂചന. നേരത്തേ സാന്ത്വനയാത്രയുടെ പേരില്‍ തന്നെ ജഗനും കോണ്‍ഗ്രസ് നേതൃത്വവും തമ്മില്‍ ഇടഞ്ഞിരുന്നു.

കോണ്‍ഗ്രസിന്റെ 125ാം വാര്‍ഷികവുമായി ബന്ധപ്പെട്ട് സാക്ഷി ടി.വി തയ്യാറാക്കിയ പരിപാടിയാണ് സോണിയാ ഗാന്ധിയേയും മന്‍മോഹന്‍ സിങിനേയും അപമാനിച്ചുവെന്നതിന്റേ പേരില്‍ വിവാദമായത്.