ഈ ചിത്രം കണ്ടിട്ട് എതെങ്കിലും അന്യഗ്രഹ ജീവിയാണെന്ന് കരുതിയോ? എങ്കില്‍ തെറ്റാണ് കേട്ടോ. ചൈനയുടെയും കൊറിയയുടെയും കടലുകളില്‍ കാണപ്പെടുന്ന ‘നൊമൂറയുടെ ജെല്ലിമത്സ്യ’ഭീമനാണ് ഇവന്‍. ഭാരം 204 കിലോഗ്രാമും!

ഫുക്കുയി മത്സ്യ പരീക്ഷണശാലയുടെ ഡയറക്ടര്‍ ജനറലായ കാനീച്ചി നൊമുറയെ അനുസ്മരിച്ചുകൊണ്ടാണ് ഇവയെ ‘നൊമൂറയുടെ ജെല്ലിമത്സ്യം’ എന്നു വിളിക്കുന്നത്. ചെറു കടല്‍പ്രാണികളെ ഭക്ഷിച്ചാണ് ഇവന്‍ ജീവിക്കുന്നത്. ഭക്ഷണം തേടി കിഴക്കോട്ട് പലായനം ചെയ്യുന്ന സ്വഭാവം ഇവന് നന്നേ കുറവാണ്. എന്നാല്‍ ഈ അടുത്തകാലത്തായി വളരെയധികം ജല്ലിമത്സ്യങ്ങള്‍ ജപ്പാനിലേക്ക് പലായനം ചെയ്തിരിക്കുന്നു.

ജല്ലികള്‍ കാണാന്‍ നല്ല ഭംഗിയുള്ളവരാണെങ്കിലും കൂടുതല്‍ അടുക്കണ്ട. കാരണം നല്ല വിഷം ഇവര്‍ക്കുണ്ട്.