ലാഹോര്‍: വാതുവെപ്പ് കേസില്‍ ലണ്ടനിലെ ജയിലില്‍ കഴിയുന്ന പാക്കിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ ബട്ടിന്റെ മകന് വിസ നിഷേധിച്ചതായി പരാതി. ലണ്ടനിലെ ജയിലില്‍ കഴിയുന്ന ബട്ടിനെ കാണാന്‍ വേണ്ടി പോകാനായി അദ്ദേഹത്തിന്റെ മകന് വേണ്ടിയാണ് വിസയ്ക്ക് അപേക്ഷിച്ചത്. എന്നാല്‍ അനുവദിച്ചുതരാന്‍ കഴിയില്ലെന്നായിരുന്നു അധികാരികളുടെ മറുപടിയെന്ന് ബട്ടിന്റെ പിതാവ് ആരോപിച്ചു.

ബട്ടിന്റെ ഭാര്യയ്ക്കും രണ്ടുമക്കള്‍ക്കും അദ്ദേഹത്തെ കാണാന്‍ അവകാശമുണ്ട്. എന്നാല്‍ ഇളയമകനായ അയന് ബ്രിട്ടീഷ് ഹൈ കമ്മീഷന്‍ രണ്ടുവട്ടമായി വിസ നിഷേധിക്കുകയാണെന്ന് ബട്ടിന്റെ പിതാവ് വ്യക്തമാക്കി. അയന് ജനിച്ച് ഏതാനും മിനുട്ടുകള്‍ക്കുള്ളിലാണ് ബട്ട് ജയിലിലാവുന്നത്. ഇതുവരെ ബട്ടിന് തന്റെ മകനെ കാണാനായിട്ടില്ല. എന്നാല്‍ മൂത്തമകനും ഭാര്യയ്ക്കും വിസ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ നിയമപ്രകാരം ബട്ടിന്റെ മകന് വിസ അനുവദിക്കുന്നതില്‍ തടസ്സമുണ്ടെന്നാണ് ഇസ്ലാമാബാദിലെ ബ്രിട്ടീഷ് ഹൈ കമ്മീഷന്‍ വ്യക്തമാക്കുന്നത്.

2010 ല്‍ ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരത്തില്‍ കോഴ വാങ്ങിയ കേസിലാണ് സല്‍മാന്‍ ബട്ട് ജയില്‍ ശിക്ഷ അനുഭവിക്കുന്നത്. ഇദ്ദേഹത്തോടൊപ്പം മുഹമ്മദ് അമീര്‍, മുഹമ്മദ് ആസിഫ് തുടങ്ങിയ താരങ്ങളും ജയില്‍ ശിക്ഷ അനുഭവിക്കുന്നുണ്ട്. സല്‍മാന്‍ ബട്ടിന് 30 മാസവും ആസിഫിന് 12 മാസവുമാണ് ശിക്ഷാകാലാവധി. പ്രായവും ജയിലിലെ നല്ലനടപ്പും കണക്കിലെടുത്ത് അമീറിന്റെ ആറുമാസത്തെ ശിക്ഷയില്‍ ഇളവുവരുത്തി വിട്ടയച്ചത് കഴിഞ്ഞ ദിവസമായിരുന്നു.

Malayalam news

Kerala news in English