എഡിറ്റര്‍
എഡിറ്റര്‍
ടി.പി വധക്കേസ് പ്രതികളെ കണ്ണൂര്‍ ജയിലില്‍ നിന്ന് മാറ്റണമെന്ന് ആവശ്യം
എഡിറ്റര്‍
Thursday 30th January 2014 9:37am

jail-photo-4

കണ്ണൂര്‍: റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് മാറ്റണമെന്ന് ആവശ്യം.

ഇവര്‍ അവിടെ കഴിയുന്നത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ സുരക്ഷക്കു ഭീഷണിയാണെന്ന് കാണിച്ച് ജയില്‍ അധികൃതരാണ് റിപ്പോര്‍ട്ട് നല്‍കിയത്.

കേരളത്തില്‍ നടന്ന നിരവധി രാഷ്ട്രീയ കൊലപാതകങ്ങളില്‍പെട്ട സി.പി.ഐ.എം പ്രതികളുള്‍പ്പെടെ നിരവധി പേരെ പാര്‍പ്പിച്ചിരിക്കുന്നത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ്.

അതിനാല്‍ തന്നെ ടിപി കേസിലെ പ്രതികളെ കൂടി ഇവിടെ പാര്‍പ്പിക്കുന്നതു ജയിലിലെ സമാധാന അന്തരീക്ഷം മോശമാക്കുമെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അയച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

കൊടിസുനിയും കുഞ്ഞനന്തനും അടക്കമുള്ള പ്രതികള്‍ കൂടി എത്തിയതോടെ സന്ദര്‍ശകരുടെ എണ്ണവും കൂടിയിട്ടുണ്ട്.

അതേസമയം, റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജയില്‍ ഡിഐജി ശിവദാസന്‍ തൈപ്പറമ്പില്‍ സെന്‍ട്രല്‍ ജയിലിലെത്തി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി സുരക്ഷ വിലയിരുത്തി.

Advertisement