ന്യൂദല്‍ഹി: ബീഹാറിലെ ഗോപാല്‍ ഗഞ്ച് ജയിലില്‍ ഡോക്ടറെ തടവുകാരന്‍ തല്ലിക്കൊന്നു. വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിനെ തുടര്‍ന്നാണ് കൊലപാതകം.

ഡോ.ഭുദേവ് സിങ്ങാണ് മരിച്ചത്. പാറ്റ്‌ന മെഡിക്കല്‍ കോളേജില്‍ ഡോക്ടറെ എത്തിച്ചുവെങ്കിലും രക്ഷപ്പെടുത്താനായില്ല.

പ്രഥമ റിപ്പോര്‍ട്ടില്‍ 7 തടവുകാരാണ് കുറ്റക്കാരെന്ന് നിര്‍ദ്ദേശിക്കുന്നു. തട്ടിക്കൊണ്ടുപോകലിന് ശിക്ഷയനുഭവിക്കുന്നയാളാണ് പ്രധാന കുറ്റവാളി. പോലീസ് എഫ്.ഐ.ആര്‍ തയ്യാറാക്കിയിട്ടുണ്ട്.