കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നുംതടവുചാടിയ പ്രതിയെ പിടികൂടി . ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട ഒറ്റപ്പാലം സ്വദേശി മോഹന്‍ദാസാസിനെയാണ് പോലീസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹെഡ് വാര്‍ഡനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

രാവില ജോലിക്കായി പുറത്തെത്തിച്ച മോഹന്‍ദാസ് പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെടുകയായിരുന്നു.. വിവിധ കേസുകളില്‍ പ്രതിയായ റിയാസും ദയാനന്ദനും നേരത്തെ ജയിലില്‍ നിന്നും തടവുചാടിയിരുന്നു. ഇവരെ പിടികൂടിയതിനുശേഷം ജയിലില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്.