Administrator
Administrator
ജോണ്‍ പോള്‍ രണ്ടാമനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു
Administrator
Sunday 1st May 2011 2:40pm

john-paulവത്തിക്കാന്‍: അന്തരിച്ച ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ നടന്ന ചടങ്ങില്‍ മാര്‍പ്പാപ്പ ബെനഡിക്ട് പതിനാറാമന്‍ പ്രഖ്യാപനം നടത്തി. ചടങ്ങില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 40 ലക്ഷത്തോളം പേര്‍ പങ്കെടുത്തു.

22 ലോകനേതാക്കളും പങ്കെടുത്തു. ജോണ്‍ പോള്‍ രണ്ടാമന്റെ ജന്മനാടായ പോളണ്ടില്‍നിന്നു മാത്രം ലക്ഷങ്ങള്‍ ചടങ്ങിനെത്തി. ജോണ്‍ പോള്‍ രണ്ടാമന്റെ മരണാനന്തരച്ചടങ്ങിലും ബെനഡിക്ട് പതിനാറാമനെ മാര്‍പാപ്പയായി വാഴിക്കുന്ന ചടങ്ങിലുമാണ് ഇതിനു മുമ്പ് ഇത്രയുമധികം പേര്‍ പങ്കെടുത്തത്.

2005 ഏപ്രില്‍ രണ്ടിനാണ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ അന്തരിച്ചത്. വത്തിക്കാന്‍ ഗ്രോട്ടോയില്‍ അടക്കം ചെയ്ത മൃതദേഹം ചടങ്ങിന്റെ ഭാഗമായി വെള്ളിയാഴ്ച പുറത്തെടുത്തു. വാഴ്ത്തപ്പെട്ടവനായുള്ള പ്രഖ്യാപനത്തിന് ശേഷം സെന്റ് പീറ്റേഴ്‌സ് ബസലിക്കയിലെ ചെറിയപള്ളിയുടെ അള്‍ത്താരയുടെ നിലവറയില്‍ നാളെ മൃതദേഹം വീണ്ടും സംസ്‌കരിക്കും.

വിശുദ്ധനായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായുള്ള പ്രക്രിയയാണ് വാഴ്ത്തപ്പെട്ടവനാക്കുകയെന്നത്. മരിച്ച വ്യക്തി എന്തെങ്കിലും അത്ഭുതം പ്രവര്‍ത്തിച്ചുവെന്നു തെളിഞ്ഞാലേ ഈ പ്രഖ്യാപനമുണ്ടാവൂ. ജോണ്‍ പോള്‍ രണ്ടാമനോട് പ്രാര്‍ഥിച്ചതിന്റെ ഫലമായി തന്റെ പാര്‍ക്കിന്‍സണ്‍സ് രോഗം മാറിയെന്ന് ഫ്രഞ്ചുകാരിയായ കന്യാസ്ത്രീ മാരി സിമോണ്‍പിയെറി മോര്‍മാന്‍ സാക്ഷ്യപ്പെടുത്തിയതാണ് വാഴ്ത്തപ്പെട്ടവനാക്കുന്ന പ്രഖ്യാപനത്തിന് വഴിതെളിച്ചത്.

ആദ്യത്തെ മാര്‍പാപ്പയായ വിശുദ്ധ പത്രോസ് മുതല്‍ എല്ലാവരെയും അവരുടെ പിന്‍ഗാമികള്‍ വിശുദ്ധരായി പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisement