കൊല്‍ക്കത്ത:ലോകകപ്പിലെ ഇന്ത്യ ഇംഗ്ലണ്ട് മല്‍സരം ഈഡന്‍ ഗാര്‍ഡന്‍സില്‍ നിന്നും മാറ്റിയതിന് പിന്നില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജഗ്മോഹന്‍ ഡാല്‍മിയ ആരോപിച്ചു.

മല്‍സരം മാറ്റിയതിലൂടെ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനോട് നീതികേടാണ് കാണിച്ചത്. ഈഡന്‍സിന്റെ പണി പൂര്‍ത്തിയാക്കാന്‍ ആവശ്യമായ സമയംപോലും അനുവദിച്ചില്ലെന്നും ഡാല്‍മിയ ആരോപിച്ചു. രാഷ്ട്രീയമായും കായികമായും നടന്ന ഒരു ഗൂഡാലോചനയാണ് സ്‌റ്റേഡിയം മാറ്റിയതിന് പിന്നിലെന്നും ഡാല്‍മിയ വ്യക്തമാക്കി.

നേരത്തേ ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടക്കേണ്ട മല്‍സരമായിരുന്നു ഈഡന്‍ ഗാര്‍ഡനില്‍ നിന്നും ചിന്നസ്വാമി സ്റ്റേജഡിയത്തിലേക്ക് മാറ്റിയത്.