എഡിറ്റര്‍
എഡിറ്റര്‍
തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാര്‍: ജഗദീഷ്
എഡിറ്റര്‍
Friday 7th March 2014 6:00pm

jagdish

കൊല്ലം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാന്‍ തയ്യാറാണെന്ന് മലയാള ചലച്ചിത്രനടന്‍ ജഗദീഷ്.

കൊല്ലത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകാന്‍ തയ്യാറാണെന്നും ഇത് സംബന്ധിച്ച് പാര്‍ട്ടി നേതാക്കള്‍ ചര്‍ച്ചകള്‍ നടത്തിയെന്നും ജഗദീഷ് അറിയിച്ചു.

രാഷ്ട്രീയത്തിലിറങ്ങാന്‍ സിനിമ മാറ്റിവെയ്ക്കും. തിരഞ്ഞെടുപ്പില്‍ ഇന്നസെന്റിനെ നേരിടാനും തയ്യാര്‍- ജഗദീഷ് വ്യക്തമാക്കി.

കൊല്ലത്ത് ജഗദീഷിനെ സ്ഥാനാര്‍ഥിയാക്കുന്ന കാര്യം കോണ്‍ഗ്രസ് പരിഗണിക്കുന്നുവെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ചാണ് ജഗദീഷ് തീരുമാനമറിയിച്ചത്.

കൊല്ലം മണ്ഡലത്തില്‍ മത്സരിക്കാന്‍ യോഗ്യരായ നിരവധി നേതാക്കളുണ്ടെന്നും അവരുമായി സീറ്റിനുവേണ്ടി മത്സരിക്കാനില്ലെന്നും എന്നാല്‍ ഈ നേതാക്കളെല്ലാം ഒന്നിച്ചെത്തി ആവശ്യപ്പെട്ടാല്‍ മത്സരിക്കാന്‍ തയ്യാറാണെന്നും ജഗദീഷ് പറഞ്ഞു.

ചാലക്കുടിയില്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയായി നടന്‍ ഇന്നസെന്റ് മത്സരിക്കുമെന്ന് സൂചനയുണ്ട്. ഇന്നസെന്റിന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു.

തിരഞ്ഞെടുപ്പിവല്‍ മത്സരിക്കാന്‍ തയാറെന്ന് ഇന്നസെന്റും അറിയിച്ചതാണാണ് സൂചന. എന്നാല്‍ ഇതുസംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല.

സ്ഥാനാര്‍ത്ഥികളെക്കുറിച്ച് തീരുമാനിക്കാന്‍ ചേര്‍ന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ചാലക്കുടിയടക്കം ഏഴു സീറ്റുകളിലെ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് തീരുമാനമെടുത്തിരുന്നില്ല.

പൊതുസമ്മതനെ ചാലക്കുടിയില്‍ സ്ഥാനാര്‍ത്ഥിയാക്കണമെന്ന നിര്‍ദേശമുയര്‍ന്നിരുന്ന സാഹചര്യത്തിലാണ് താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് കൂടിയായ ഇന്നസെന്റിനെ പാര്‍ട്ടി പരിഗണിക്കുന്നത്.

Advertisement