വാഹനാപകടത്തില്‍ പരിക്കേറ്റ് വെല്ലൂര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജഗതിയെ കാണാനനുവദിച്ചില്ലെന്ന് മകള്‍ ശ്രീലക്ഷ്മി.

ഹൈക്കോടതിയുടെ ഉത്തരവുണ്ടായിട്ടും മക്കളായ പാര്‍വ്വതിയും രാജ്കുമാറും ചേര്‍ന്ന് തടയുകയായിരുന്നെന്നും ശ്രീലക്ഷ്മി ആരോപിച്ചു.

Ads By Google

വാഹനാപകടത്തില്‍ പരുക്കേറ്റ് വെല്ലൂര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജഗതി ശ്രീകുമാറിനെ സന്ദര്‍ശിക്കാന്‍ രണ്ടാം ഭാര്യ ശശികലയ്ക്കും ശ്രീലക്ഷ്മിക്കും കോടതി അനുമതി നല്‍കിയിരുന്നു.

ഇവരുടെ  ഹരജി പരിഗണിച്ച് കേരള ഹൈക്കോടതിയാണ് അനുമതി നല്‍കിയത്. കോടതി ഉത്തരവ് ഉണ്ടായിട്ടും, വെല്ലൂരില്‍ ആശുപത്രിയിലെത്തിയ തങ്ങളെ ജഗതിയുടെ മക്കളായ രാജ്കുമാറും പാര്‍വതിയും തടയുകയായിരുന്നുവെന്ന് ശ്രീലക്ഷ്മി പറയുന്നു.

കോടതി ഉത്തരവ് പ്രകാരമാണ് തങ്ങള്‍ എത്തിയതെന്ന് പറഞ്ഞിട്ടും അവര്‍ അച്ഛനെ കാണാന്‍ അനുവദിച്ചില്ല. ഇക്കാര്യം കോടതിയില്‍ ബോധിപ്പിക്കും

അച്ഛനെ കാണാന്‍ അനുമതി നിഷേധിച്ചത് കോടതി ഉത്തരവ് ലംഘിക്കലായിരുന്നുവെന്നും വീണ്ടും കോടതിയെ സമീപിക്കുമെന്നും ശ്രീലക്ഷ്മി പറഞ്ഞു.

തിരുവനന്തപുരം ക്രൈസ്റ്റ് നഗര്‍ സ്‌കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ശ്രീലക്ഷ്മി. ഫസല്‍ സംവിധാനം ചെയ്യുന്ന അയ്യര്‍ ഇന്‍ പാക്കിസ്ഥാന്‍ എന്ന ചിത്രത്തില്‍ ഫഹദ് ഫാസിലിന്റെ നായികയായി ശ്രീലക്ഷ്മിയാണ് എത്തുന്നത്. ശ്രീലക്ഷ്മിയുടെ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റമാണ് ഇത്.