നൂറുകോടി ജനങ്ങളില്‍ 95% പേര്‍ക്കും പത്മശ്രീ ലഭിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ലെന്നു നടന്‍ ജഗതി ശ്രീകുമാര്‍. ആര്‍ക്കു എന്തു ഏതുസമയത്തു കിട്ടുമെന്നു പറയാന്‍ കഴിയാത്ത അവസ്ഥയാണിന്നുള്ളതെന്നും അദ്ദേഹം പറഞ്ഞു. കയര്‍ കേരളയുടെ സമാപനചടങ്ങില്‍ ഒരു വീട്ടില്‍ ‘ ഒരു കയര്‍ ഉല്‍പന്നം കാംപെയ്ന്‍ ഡോക്യുമെന്ററി’ ഫിലിം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

അവാര്‍ഡുകളില്‍ എനിക്ക് ഒരു താല്‍പര്യവുമില്ല. ശ്രമിച്ചാല്‍ ആര്‍ക്കും അവാര്‍ഡ് കിട്ടും. പുരസ്‌കാരങ്ങളോട് എനിക്ക് പണ്ടേ താല്‍പര്യമില്ല. ജോലി ചെയ്യുക എന്നത് മാത്രമാണ് തന്റെ ദൗത്യം. ജഗതി പറഞ്ഞു.

ഒരു വീട്ടില്‍ ഒരു കയര്‍ ഉല്പന്നം എന്ന ആശയം നല്ലതാണ്. എന്നാല്‍ അത് പ്രാവര്‍ത്തികമാക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

പറയേണ്ടത് പറയേണ്ട സമയത്തു പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മന്ത്രി സുധാകരനെ വ്യക്തിപരമായി ഇഷ്ടമാണ്. മന്ത്രിസുധാകരന്‍ ഭരിച്ചപ്പോള്‍ മാത്രമാണ് സഹകരണ വകുപ്പ്എന്നൊരു വകുപ്പുണ്ടെന്ന് മനസ്സിലായതെന്നും ജഗതി പറഞ്ഞു.