എഡിറ്റര്‍
എഡിറ്റര്‍
ജഗതി ആരോഗ്യം വീണ്ടെടുക്കുന്നു: രണ്ടുമാസത്തിനുള്ളില്‍ സംസാരിക്കാനാകുമെന്ന് ഡോക്ടര്‍മാര്‍
എഡിറ്റര്‍
Monday 18th June 2012 4:39pm

വെല്ലൂര്‍: കാറപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാറിന്റെ ആരോഗ്യനിലയില്‍ പുരോഗതി.  ജഗതി ഇപ്പോള്‍ ആളുകളെ തിരിച്ചറിയാനും കൈകളും കാലുകളും ചലിപ്പിക്കാനും തുടങ്ങിയിട്ടുണ്ട്. എന്നാല്‍, സംസാരിക്കാറായിട്ടില്ല. രണ്ടു മാസത്തെ ചികിത്സയോടെ സംസാരശേഷി ഉള്‍പ്പെടെ ശരീരത്തിന്റെ പൂര്‍ണ ചലനവും വീണ്ടെടുക്കാനാകുമെന്നാണ് ഡോക്ടര്‍മാരുടെ പ്രതീക്ഷ.

പരസഹായത്തോടെ വീല്‍ ചെയറില്‍ മുറിയിലൂടെ ജഗതി സഞ്ചരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ചെറിയ തോതില്‍ ഭക്ഷണവും കഴിക്കുന്നുണ്ട്. ദ്രവരൂപത്തിലുള്ള ഭക്ഷണമാണ് നല്‍കുന്നത്. രാവിലെ മുതല്‍ തുടര്‍ച്ചയായുള്ള ഫിസിയോ തറാപ്പി, രക്തം കട്ടപിടിച്ചിരിക്കുന്നത് മാറാനുള്ള കുത്തിവയ്പുകളും മരുന്നുകളും എന്നിവയാണ് ഇപ്പോള്‍ നല്കുന്നത്.

വെല്ലൂര്‍ മെഡിക്കല്‍ കോളജിലെ ന്യൂറോ വിഭാഗം തലവന്‍ ഡോ. മാത്യു അലക്‌സാണ്ടര്‍, ഡോ. ജോര്‍ജ് തര്യന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ജഗതിയെ ഇപ്പോള്‍ ചികിത്സിക്കുന്നത്.

മാര്‍ച്ച് 10 നു പുലര്‍ച്ചെ കോഴിക്കോട് ദേശീയപാതയില്‍ തേഞ്ഞിപ്പാലത്തിനു സമീപം ചേളാരിയിലാണ് ജഗതി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. ജഗതി സഞ്ചരിച്ചിരുന്ന ഇന്നോവാ കാര്‍ ഡിവൈഡറില്‍ ഇടിച്ചായിരുന്നു അപകടം. അപകടത്തില്‍ തലയക്കും നെഞ്ചിനും വയറിനും ആന്തരിക അവയങ്ങള്‍ക്കും ഗുരുതരമായ ക്ഷതം സംഭവിച്ച ജഗതിയെ കോഴിക്കോട് മിംസ് ആശുപത്രിയിലാണ് ചികത്സിച്ചു വന്നിരുന്നത്. പിന്നീട് ജഗതിയെ വെല്ലൂരിലേക്ക് മാറ്റുകയായിരുന്നു.

Advertisement