തിരുവനന്തപുരം: തിരിച്ചുവരവിന്റെ സൂചന നല്‍കി പ്രശസ്ത നടന്‍ ജഗതി ശ്രീകുമാര്‍. ലോക സംഗീതദിനത്തില്‍ ഗാനമാലപിച്ചു കൊണ്ടാണ് മലയാളികളുടെ അമ്പിളിച്ചേട്ടന്‍ ആരാധലക്ഷങ്ങളുടെ പ്രതീക്ഷയ്ക്ക് ചിറകു പകര്‍ന്നത്.

ലോക സംഗീത ദിനമായ ഇന്നലെ വയലാര്‍ സാംസ്‌കാരികവേദിയും റെഡ്എഫ.എമ്മും ചേര്‍ന്ന് നടത്തിയ പരിപാടിയിലാണ് അദ്ദേഹം പാട്ടുപാടിയത്. അദ്ദേഹത്തിന്റെ വീട്ടില്‍ തന്നെയായിരുന്നു പരിപാടി. ‘പെരിയാറെ, മാണിക്യവീണയുമായെന്‍’ എന്നീ ഗാനങ്ങളാണ് അദ്ദേഹം മറ്റുളളവര്‍ക്കൊപ്പം പാടിയത്.


Also Read: ‘രോഗിക്ക് മരുന്ന് എടുത്തു കൊടുക്കലും, വല്യ ഡോക്ടര്‍ വരുമ്പോള്‍ ഫയലുപിടിച്ച് പിന്നാലെ ഓടലും മാത്രമല്ല നഴ്‌സുമാരുടെ പണി’; നഴ്‌സുമാരുടെ സമരത്തിന് പിന്തുണയുമായി സന്തോഷ് പണ്ഡിറ്റ്


അദ്ദേഹത്തിന്റെ കുടുംബവും സുഹൃത്തുക്കളും എഫ്എമ്മിലെ ജീവനക്കാരും വയലാര്‍ സംസ്‌കാരിക വേദി പ്രവര്‍ത്തകരും സംഗീതം കേള്‍ക്കാന്‍ ഉണ്ടായിരുന്നു.

അപകടത്തില്‍ പരുക്കേറ്റ ജഗതി ശ്രീകുമാറിന് ചികിത്സയുടെ ഭാഗമായി മ്യൂസിക് തെറാപ്പി നടക്കുന്നുണ്ട്. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് മ്യൂസിക് തെറാപ്പി നടത്തുന്നത്. ഇതിനിടയിലാണ് സംഗീതദിനത്തിന്റെ ഭാഗമായി അദ്ദേഹത്തെ പങ്കെടുപ്പിച്ച് അദ്ദേഹത്തിന്റെ വീട്ടില്‍വെച്ച് പരിപാടി നടന്നത്.