Categories

ജഗതി ശ്രീകുമാര്‍ തിരിച്ചെത്തുന്നു…

jagathy

മലയാള സിനിമാ ചരിത്രത്തിലെ സൂപ്പര്‍ കോമഡി ഹിറ്റായിരുന്നു രാജസേനന്‍ സംവിധാനം ചെയ്ത മേലേപ്പറമ്പില്‍ ആണ്‍വീട്.

ചിത്രത്തില്‍ ജയകൃഷ്ണന്‍ എന്ന കഥാപാത്രത്തെ മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാര്‍ അവിസ്മരണീയമാക്കുകയും ചെയ്തിരുന്നു.

ജയറാമും ശോഭനയുമായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെങ്കിലും ജഗതിയുടെ കോമഡി രംഗങ്ങള്‍ തന്നെയായിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്.

ചിത്രം വീണ്ടും വെളളിത്തിരയിലെത്തുന്നു എന്നതാണ് പുതിയ വാര്‍ത്ത, അതിനേക്കാളുപരി ചിത്രത്തിലൂടെ ജഗതി ശ്രീകുമാര്‍ രണ്ടാം വരവിനും ഒരുങ്ങുകയാണെന്നാണ് അറിയുന്നത്.

2012 മാര്‍ച്ചിലുണ്ടായ അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ജഗതി ശ്രീകുമാര്‍ മേലേപ്പറമ്പില്‍ ആണ്‍വീടിലൂടെ വീണ്ടും വരുന്നു എന്നത് സന്തോഷത്തോടെയാണ് ആരാധകര്‍ കേട്ടത്.

സിനിമയെ സ്‌നേഹിക്കുന്നവര്‍ക്കും ജഗതിയെ സ്‌നേഹിക്കുന്നവര്‍ക്കും കാത്തിരിക്കാം മികച്ചൊരു ചിത്രത്തിനായും ഹാസ്യസാമ്രാട്ടിന്റെ രണ്ടാം വരവിനായും.

Tagged with: