Categories

Headlines

ജഗതി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍; പുറത്ത് മകളെച്ചൊല്ലി വിവാദം

കോഴിക്കോട്: മലയാളത്തിന്റെ അതുല്യ നടനും ഹാസ്യ സാമ്രാട്ടുമായ ജഗതി ശ്രീകുമാര്‍ കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് അപകടനില തരണം ചെയ്യാതെ വെന്റിലേറ്ററില്‍ കഴിയുമ്പോള്‍, ജഗതിക്ക് മറ്റൊരു മകള്‍ കൂടിയുണ്ടെന്ന് പുറത്ത് വിവാദം. പുതിയ മംഗളം ആഴ്ചപ്പതില്‍ ‘എനിക്ക് ഒരു മകള്‍ കൂടിയുണ്ട്: ജഗതി’ എന്ന തലക്കെട്ടില്‍ ജഗതിയുടെ ചിത്രത്തോടെ അദ്ദേഹത്തിന്റെ അഭിമുഖം വന്നിരിക്കുകയാണ്. അപകടത്തിന്റെ മുമ്പ് നടത്തിയ അഭിമുഖമാണെന്നാണ് ആമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.

അഭിമുഖത്തില്‍ അവസാന ഭാഗത്താണ് വിവാദത്തിനാധാരമായ ചോദ്യങ്ങളും മറുപടിയും ഉണ്ടായിരിക്കുന്നത്. വിവാഹത്തിന് പുറത്ത് ഒരു മകളുണ്ടെന്ന് താങ്കള്‍ പറഞ്ഞിരുന്നല്ലോ എന്ന ചോദ്യത്തോടെ മകളുടെ പേരും വിവരവുമെല്ലാം തിരക്കുന്നു. ഒട്ടും മടികൂടാതെ ജഗതി ചോദ്യങ്ങള്‍ക്കെല്ലാം മറുപടി പറയുകയും ചെയ്യുന്നു. ഇക്കാര്യം ഹൈലൈറ്റ് ചെയ്തുകൊണ്ടാണ് ആഴ്ചപ്പതിപ്പിന്റെ കവറില്‍ തന്നെ അഭിമുഖത്തിന്റെ പരസ്യം വന്നിരിക്കുന്നത്.

വാസ്തവത്തില്‍, വിവാഹത്തിന് പുറത്ത് തനിക്കൊരു മകള്‍ ഉണ്ടെന്നും അവള്‍ പ്ലസ് ടുവിന് പഠിക്കുകയാണെന്നും ഈ അഭിമുഖത്തിലൂടെ അല്ല ജഗതി വെളിപ്പെടുത്തുന്നത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന മഞ്ച് സ്റ്റാര്‍ സിംഗറിന്റെ കഴിഞ്ഞ സീസണിന്റെ ഫൈനല്‍ വേദിയില്‍ വെച്ച് ജഗതി തന്നെയാണ് ആയിരക്കണക്കിനാളുകളുടെ മുമ്പില്‍ വെച്ച് ഇക്കാര്യം പറഞ്ഞത്. തന്റെ മകള്‍ ശ്രീലക്ഷ്മിയും മഞ്ച് സ്റ്റാര്‍ സിംഗര്‍ അവതാരിക നസ്‌റിയയും പഠിക്കുന്നത് ഒരേ സ്‌കൂളിലാണെന്നാണ് ജഗതി അന്ന് പറഞ്ഞത്.

‘പൊയ്മുഖമണിയാതെ ജീവിത സത്യങ്ങള്‍ ജഗതി ശ്രീകുമാര്‍ തുറന്നു പറയുന്നു’ എന്ന ആമുഖത്തോടെയുള്ള അഭിമുഖം അദ്ദേഹം ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന ഈ സമയത്ത് തന്നെ പ്രസിദ്ധീകരിച്ചതിനെതിരെ പലരും വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ നിന്ന് രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നുണ്ട്. അഭിമുഖത്തില്‍ പുതുതായി ഒന്നുമില്ലെന്നും ഇപ്പോള്‍ അത്ഭുതത്തോടെ അവതരിപ്പിച്ചിരിക്കുന്ന കാര്യങ്ങളെല്ലാം ജഗതി തന്നെ തുറന്നു പറഞ്ഞതാണെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

‘മകള്‍ ശ്രീലക്ഷ്മി തിരുവനന്തപുരം ക്രൈസ്റ്റ് നഗറില്‍ പ്ലസ് ടുവിന് പഠിക്കുകയാണ്. അവളുടെ വിദ്യാഭ്യാസ കാര്യങ്ങളെല്ലാം ഞാനാണ് നോക്കുന്നത്. കലാപരമായ വാസനയൊക്കെയുണ്ട്, കലാതിലകമാണ്’ എന്നെല്ലാം മകളെക്കുറിച്ച് ജഗതി അഭിമുഖത്തില്‍ പറയുന്നു. ഇതെല്ലാം തുറന്നു പറയാന്‍ ഇത്ര ധൈര്യം എന്താണ്? തുറന്നു പറച്ചില്‍ എതിര്‍പ്പുണ്ടാക്കില്ലേ എന്ന ചോദ്യത്തിന്, മനഃസാക്ഷിക്കു വിരുദ്ധമായി ഞാന്‍ പ്രവര്‍ത്തിക്കാറില്ല പറയാറുമില്ല. എനിക്ക് എന്റെ കാര്യമല്ലേ പറയാന്‍ പറ്റൂ. സത്യം പറയാന്‍ ഞാനെന്തിനു പേടിക്കണം. എതിര്‍പ്പുണ്ടാകും. എതിര്‍ക്കുന്നവര്‍ എതിര്‍ക്കട്ടെയെന്ന് കരുതി-ജഗതി പറയുന്നു.

Malayalam news

Kerala news in English



താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ