എഡിറ്റര്‍
എഡിറ്റര്‍
ജഗതിയുടെ മകള്‍ ശ്രീലക്ഷ്മിയും ശ്രീനാഥ് ഭാസിയും ഒന്നിക്കുന്ന പുതിയ ചിത്രം
എഡിറ്റര്‍
Tuesday 19th November 2013 11:58am

once-up-on-a-time

വണ്‍സ് അപ്പോണ്‍ എ ടൈം. കള്ളനെ പ്രമേയമാക്കി ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്.

ന്യൂജനറേഷന്‍ താരം ശ്രീനാഥ് ഭാസിയാണ് ഹരി എന്ന കള്ളനെ അവതരിപ്പിക്കുന്നത്. മലയാളത്തിലെ ഹാസ്യസാമ്രാട്ടായ ജഗതി ശ്രീകുമാറിന്റെ മകളായ ശ്രീലക്ഷ്മി ശ്രീകുമാറാണ് ചിത്രത്തില്‍ നായിക വേഷത്തിലെത്തുന്നത്.

ടാ തടിയാ, ഹണീ ബീ, ഉസ്താദ് ഹോട്ടല്‍ എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടംനേടിയാ താരമാണ് ശ്രീനാഥ് ഭാസി. നോര്‍ത്ത് 24 കാതം എന്ന ചിത്രത്തിലും ഭാസി തന്റെ റോള്‍ മികച്ചതാക്കി.

പ്രതാപ് പോത്തന്‍, ടിനി ടോം, കലാഭവന്‍ ഷാജോണ്‍, തെസ്റ്റി ഖാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

കലവൂര്‍ രവികുമാര്‍ തിരക്കഥ എഴുതിയ ചിത്രം നിര്‍മിക്കുന്നത് അജി ജോണ്‍ ആണ്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഈണമിടുന്നത് ഔസേപ്പച്ചന്‍ ആണ്.

Advertisement