എഡിറ്റര്‍
എഡിറ്റര്‍
ബോധം പൂര്‍ണമായി തിരിച്ചുകിട്ടിയില്ല, ജഗതിയെ വെല്ലൂരിലേക്ക് മാറ്റും
എഡിറ്റര്‍
Friday 30th March 2012 4:41pm

കോഴിക്കോട്: കാറപകടത്തില്‍ പരുക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാറിനെ വിദഗ്ധ ചികിത്സയ്ക്കു വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജിലേക്കു മാറ്റും.  തിങ്കളാഴ്ച വെല്ലൂരിലേക്കു മാറ്റാമെന്നു ധാരണയായെങ്കിലും വിമാന സൗകര്യം കൂടി പരിഗണിച്ചാകും അന്തിമതീരുമാനം.

വെല്ലൂരിലെ ന്യൂറോ റിഹാബിലേഷന്‍ സെന്ററിലേക്കാണ് ജഗതിയെ മാറ്റുന്നത്. ഇന്നലെ വെല്ലൂരില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാരെത്തി ജഗതിയെ പരിശോധിച്ചിരുന്നു. ന്യൂറൊളജിസ്റ്റ്, ഫിസിയൊ തെറാപ്പിസ്റ്റ് വിദഗ്ധരടക്കമുള്ള മൂന്നംഗ സംഘമാണു പരിശോധന നടത്തിയത്. ഇവരുടെ വിശദ പരിശോധനയ്ക്കു ശേഷമാണു വെല്ലൂരിലേക്കു കൊണ്ടുപോകാന്‍ തീരുമാനിച്ചത്.

പരുക്കിനെത്തുടര്‍ന്നു ജഗതിയുടെ നാഡീവ്യൂഹങ്ങളില്‍ ക്ഷതമേറ്റെന്നു പരിശോധനയില്‍ തെളിഞ്ഞു. പൂര്‍ണബോധം വന്നില്ലെങ്കിലും ജഗതിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് മിംസ് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആന്തരിക പരുക്കും കൈകാല്‍ ക്ഷതങ്ങളും പരിഹരിക്കാനായി.

Advertisement