എഡിറ്റര്‍
എഡിറ്റര്‍
ജഗന്‍ മോഹന്‍ റെഡ്ഡിയുടെ 143 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടും
എഡിറ്റര്‍
Wednesday 9th January 2013 12:50am

ന്യൂദല്‍ഹി: അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ 143.74 കോടി രൂപയുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് കണ്ടുകെട്ടും.

Ads By Google

കള്ളപ്പണം തടയല്‍ നിയമത്തിലെ വ്യവസ്ഥകളനുസരിച്ചാണ് ഇത്. 51 കോടിയുടേയും 71 കോടിയുടേയും രണ്ട് ഉത്തരവുകളാണ് ആദായ നികുതി വകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.

ഇത്തരത്തിലുള്ള ഏതാനും ഉത്തരവുകള്‍ കൂടി അണിയറയില്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. രാംകി ഫാര്‍മ സിറ്റി ഇന്ത്യ ലിമിറ്റഡിന്റെ അധീനതയിലുള്ള 135.46 ഏക്കര്‍ ഭൂമിയും 3.20 കോടിയുടെ നിക്ഷേപവും ജഗന്‍മോഹന്‍ റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ള ജഗതി പബ്ലിക്കേഷന്‍സ് ലിമിറ്റഡിന്റെ പത്ത് കോടി രൂപയുടെ സ്ഥിര നിക്ഷേപവുമാണ് കണ്ടുകെട്ടിയിരിക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നു.

ജഗന്റെ പിതാവ് വൈ.എസ് രാജശേഖര റെഡ്ഡി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ജഗന്‍ സമ്പാദിച്ച സ്വത്തുക്കളെ കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തിയിരുന്നു.സി.ബി.ഐയുടെ പ്രഥമ വിവര റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആദായ നികുതി വകുപ്പ് അന്വേഷണം തുടങ്ങിയത്.

ആദായ നികുതി വകുപ്പിന്റെ ഉത്തരവിനെതിരെ പി.എം.എല്‍.എ അധികൃതര്‍ക്ക് അപ്പീല്‍ നല്‍കാവുന്നതാണ്.

Advertisement