എഡിറ്റര്‍
എഡിറ്റര്‍
പുതിയ ലുക്കില്‍ ജഗദീഷ്
എഡിറ്റര്‍
Wednesday 22nd January 2014 10:46am

jagadheesh

ജഗദീഷിനെ കാണുന്നവര്‍ ഇപ്പോള്‍ അത്ര പെട്ടെന്നൊന്നും തിരിച്ചറിയില്ല. ആളാകെ മാറിപ്പോയി. തലമുടിയൊക്കെ പറ്റ വെട്ടി ഒരു പുതിയ ലുക്കില്‍.

ജഗദീഷും മേക്ക് ഓവറിന്റെ വഴിയിലാണോ എന്ന് ചിന്തിച്ചുപോയാല്‍ അതില്‍ തെറ്റ് പറയാനാകില്ല.

എന്നാല്‍ ഈ ലുക്ക് തന്റെ പുതിയ സിനിമയ്ക്ക് വേണ്ടിയാണെന്നാണ് ജഗദീഷ് പറയുന്നത്.

ഫങ്ഷനുകള്‍ക്കൊക്കെ പോകുമ്പോള്‍ എന്നോട് എല്ലാവരും ചോദിക്കുന്നുണ്ട് ഇതെന്തുപറ്റി എന്ന്,

മുടി ഇത്ര ഷോട്ടായി വെട്ടിയത് ജലാംശം എന്ന പുതിയ ചിത്രത്തിലെ കര്‍ഷക കഥാപാത്രമായി അഭിനയിക്കാനാണ്.

എം.പി സുകുമാരന്‍ നായറാണ് ചിത്രത്തിന്റെ സംവിധായകന്‍. ഒരു കുടുംബചിത്രമാണ് ജലാംശം. സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക കരംഗത്തെ വിഷയങ്ങള്‍ ഈ ചിത്രത്തില്‍ ചര്‍ച്ചയ്ക്കായി വയ്ക്കുന്നു.

ഏറ്റുമാനൂര്‍, നീണ്ടൂര്‍ എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്.

Advertisement