തിരുവനന്തപുരം: നടന്‍ ജഗദീഷ് സജീവരാഷ്ട്രീയത്തിലേക്ക്. കോണ്‍ഗ്രസ് പാര്‍ട്ടിയോടൊപ്പം ചേര്‍ന്നായിരിക്കും ജഗദീഷ്പ്രവര്‍ത്തിക്കുക. ഇതുമായി ബന്ധപ്പെട്ട് ജഗദീഷ് ‌കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ചനടത്തിയെന്നാണറിയുന്നത്. അടുത്ത നിയമസഭാ തിരെഞ്ഞെടുപ്പിന് മുന്‍പ് രാഷ്ട്രീയത്തില്‍ സജീവമായി പ്രവര്‍ത്തികനാകാനാണ് ജഗദീഷിന്റെ തീരുമാനം.

കോണ്‍ഗ്രസ് അനുഭാവിയാണെന്ന് നേരത്തേതന്നെ പ്രഖ്യാപിച്ചിട്ടുളള ജഗദീഷ്   വിദ്യാര്‍ഥിയായിരിക്കെ കെ എസ് യു പ്രവര്‍ത്തകനായിരുന്നു. പലതവണ കോളേജ്  യൂണിയന്‍ തെരഞ്ഞെടുപ്പുകളില്‍ കെ എസ് യു സ്ഥാനാര്‍ഥിയായി മത്സരിച്ച്  ജയിക്കുകയും ചെയ്തിട്ടുണ്ട്.  തനിക്ക് രാഷ്ട്രീയം വെറുമൊരു താല്‍ക്കാലിക  പണിയായിരിക്കില്ലെന്നും മുഴുവന്‍ സമയവും ജനങ്ങളോടൊപ്പം ഉണ്ടാവുമെന്നും  ജഗദീഷ് പറയുന്നു.