എഡിറ്റര്‍
എഡിറ്റര്‍
റാങ്കിംഗിലെ അശ്വിന്‍-ജഡേജ കൂട്ടുകൃഷിയ്ക്ക് വിരാമം; അശ്വിനെ പിന്തള്ളി ജഡ്ഡു ഒന്നാമത്; ബാറ്റിംഗില്‍ കോഹ്‌ലിയെ മറികടന്ന് പൂജാരയുടെ കുതിപ്പ്
എഡിറ്റര്‍
Tuesday 21st March 2017 2:39pm

ദുബായ്: ഐ.സി.സി ബൗളര്‍മാരുടെ റാങ്കിംഗിലെ അശ്വിന്റേയും ജഡേജയുടേയും കൂട്ടുകെട്ടിന് വിരാമം. അശ്വിനൊപ്പം ഒന്നാമതുണ്ടായിരുന്ന ജഡേജ അശ്വിനെ പിന്നോട്ട് തളളി ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്.

ഓസ്‌ട്രേലിയയ്‌ക്കെതിരായ റാഞ്ചി ടെസ്റ്റിലെ ഒമ്പത് വിക്കറ്റ് പ്രകടനമാണ് ജഡേജയെ ഒന്നാമതെത്തിച്ചത്. ഇതോടെ ജഡേജയുടെ പോയന്റ് 899 ആയി ഉയര്‍ന്നു. രണ്ടാമതുള്ള അശ്വിന്റെ പോയന്റ് 862 ആണ്.

റാഞ്ചി ടെസ്റ്റിന് മുന്നോടിയായാണ് അശ്വിനും ജഡേജയും ഒരേ സമയം റാങ്കിംഗില്‍ ഒന്നാമതെത്തിയത്. 900 പോയന്റിനടുത്തെത്തിയ രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന അപൂര്‍വ്വ നേട്ടവും റാഞ്ചി ടെസ്റ്റിന് പിന്നാലെ ജഡേജയെ തേടിയെത്തി. 904 നേടിയിട്ടുള്ള അശ്വിനാണ് ആദ്യം 900 കടന്ന ഇന്ത്യന്‍ താരം.

അതേസമയം ബാറ്റിംഗില്‍ വിരാട് കോഹ്‌ലിയെ പിന്തള്ളി ചേതേശ്വര്‍ പൂജാര രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ആറു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് പൂജാര രണ്ടാം സ്ഥാനത്തെത്തിയത്. ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്താണ് ഒന്നാമതുള്ളത്. ജോ റൂട്ട് മൂന്നാമതും ഇന്ത്യന്‍ നായകന്‍ നാലാമതുമാണുള്ളത്. അഞ്ചാമന്‍ കെയ്ന്‍ വില്യംസണ്‍ ആണ്.


Also Read: എന്റെ വിളിപ്പുറത്തുണ്ടാകണം; പാര്‍ലമെന്റില്‍ എത്താത്ത ബി.ജെ.പി എം.പിമാരെ ശാസിച്ച് മോദി


ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഷാക്കിബ് അല്‍ഹസന്‍ തന്നെയാണ് ഒന്നാമത്. ബംഗ്ലാദേശ് താരത്തിന് 431 പോയന്റാണുള്ളത്. രണ്ടാമത് അശ്വിനും മൂന്നാമത് ജഡേജയും നാലാമത് ബെന്‍സ്റ്റോക്ക്‌സും അഞ്ചാമന്‍ മിച്ചല്‍ സ്റ്റാര്‍ക്കുമാണ്.

Advertisement