എഡിറ്റര്‍
എഡിറ്റര്‍
വാട്‌സണോട് അപമര്യാദയായി സംസാരിച്ചു: ജഡേജയ്ക്ക് പിഴ
എഡിറ്റര്‍
Sunday 3rd November 2013 8:23pm

ravindra-jadeja

ദുബായ്: ഓസ്‌ട്രേലിയയ്‌ക്കെതിരെ ബംഗളുരുവില്‍ നടന്ന ഏകദിനത്തില്‍ അപമര്യാദയായി പെരുമാറിയതിന് ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയ്ക്ക് പിഴ.

ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ ഷെയ്ന്‍ വാട്‌സണെ പുറത്താക്കിയതിന് ശേഷം അദ്ദേഹത്തോട് മോശം ഭാഷയില്‍ സംസാരിച്ചു എന്നതാണ് കുറ്റം.

മാച്ച്ഫീയുടെ പത്ത് ശതമാനമാണ് പിഴ.

മത്സരത്തിന്റെ  29-ാംഓവറിലാണ് വിവാദമായ സംഭവമുണ്ടായത്. മത്സര ശേഷം ജഡേജ കുറ്റം സമ്മതിച്ചിരുന്നു.

‘വാട്‌സണെ പുറത്താക്കിയ ശേഷമുള്ള ജഡേജയുടെ പ്രതികരണം നിയമലംഘനമാണെന്ന് വ്യക്തമായിരുന്നു. കളിക്കാര്‍ എല്ലാവരും എതിരാളികളെ ബഹുമാനിക്കണമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സംഭവം നടന്ന് ഉടനെ തന്നെ അമ്പയര്‍ നൈജല്‍ ലോങ് ഇതിനെക്കുറിച്ച് ജഡേജയോട് സംസാരിച്ചിരുന്നു. തന്റെ പ്രവൃത്തിയില്‍ ജഡേജ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.’ മാച്ച് റഫറിയായ ആന്‍ഡി പൈക്രോഫ്റ്റ് പറഞ്ഞു.

Advertisement