കൊച്ചി: കോലഞ്ചേരി പള്ളിത്തര്‍ക്കം സംബന്ധിച്ച് യാക്കോബായ സഭ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഈ മാസം 30 ന് ഹൈക്കോടതി വിശദമായ വാദം കേള്‍ക്കും. പള്ളിയുടെ ഉടമസ്ഥത ക്രമസമാധാന പ്രശ്‌നമായി മാറിയ സാഹചര്യത്തില്‍ തല്‍സ്ഥിതി തുടരാന്‍ ഇടക്കാല ഉത്തരവ് വേണമെന്നാവശ്യപ്പെട്ടാണ് യാക്കോബായ സഭ കോടതിയെ സമീപിച്ചത്. എന്നാല്‍ സഭയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.

പരാതിയുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും നോട്ടീസ് അയച്ച് വാദം കേട്ട ശേഷമേ ഉത്തരവ് പുറപ്പെടുവിക്കാനാകൂയെന്ന് കോടതി അറിയിച്ചു. ക്രമസമാധാനം ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണെന്നും കോടതി വ്യക്തമാക്കി. കോലഞ്ചേരി തര്‍ക്കം പരിഹരിക്കാന്‍ അഭിഭാഷക കൗണ്‍സില്‍ നടത്തിയ മധ്യസ്ഥ ശ്രമങ്ങള്‍ കോടതി റെക്കോഡ് ചെയ്തു.