ട്രിപ്പൊളി: ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ ലിബിയന്‍ നേതാവ് മുഅമ്മര്‍ ഗദ്ദാഫിയെ സന്ദര്‍ശിക്കും. ചര്‍ച്ചകള്‍ നടത്തുന്നതിനുവേണ്ടിയായിരിക്കും ഈ സന്ദര്‍ശനം.

എന്നാല്‍ ചര്‍ച്ചകള്‍ എന്തൊക്കെയായിരിക്കുമെന്നുള്ള അജണ്ട ഇതുവരെയും പുറത്തുവിട്ടിട്ടില്ല. തുര്‍ക്കിയുമായുള്ള സഹകരണവുമായി ബന്ധപ്പെട്ട്‌ നിലവിലുള്ള തന്ത്രങ്ങളെ കുറിച്ചായിരിക്കും ചര്‍ച്ചകളെന്ന അഭ്യൂഹങ്ങളുണ്ട്.

അതേസമയം ഈ സന്ദര്‍ശനത്തില്‍ എന്തൊക്കെയായിരിക്കും അജണ്ടകളെന്ന് ഇതുവരെയും ചര്‍ച്ചകളോ തീരുമാനങ്ങളോ ആയിട്ടില്ലെന്ന് തുര്‍ക്കിയുടെ വിദേശകാര്യ മന്ത്രി അറിയിച്ചുട്ടുണ്ട്. ദക്ഷിണാഫ്രിക്കന്‍ മന്ത്രാലയവും ഇങ്ങനെയൊരു ചര്‍ച്ച നടന്നിട്ടില്ലെന്ന് വ്യക്തമാക്കി.

കഴിഞ്ഞ ഏപ്രിലില്‍ സുമ ഗദ്ദാഫിയെ സന്ദര്‍ശിച്ചിരുന്നു.